എന്തിനാണ് ഒരു പങ്കാളി? ആധുനിക കാലത്തെ വിവാഹ സങ്കല്പങ്ങൾ

വിവാഹത്തിന്റെ പവിത്രത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ കാലഘട്ടത്തിൽ, വിവാഹം കഴിക്കാതെ ജീവിക്കുന്നവരുടെ എണ്ണം കൂടുകയാണ്. കൂടാതെ വിവാഹ മോചനം നേടുന്ന ആളുകളുടെ എണ്ണവും കൂടുകയാണ്. മറ്റുള്ളവരുടെ ജീവിതം കണ്ടിട്ടാണ് തീരുമാനങ്ങൾ എടുക്കുന്നതെങ്കിൽ, വർഷങ്ങൾ കഴിയുമ്പോൾ തീരുമാനം തെറ്റായി പോയി എന്ന് ചിന്തിക്കും. കാരണം മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. മാത്രവുമല്ല മനുഷ്യന് മരുന്ന് മനുഷ്യൻ മാത്രമാണ്. ഇന്ന് പുരുഷന്മാർ വരുമാനം ഉണ്ടാക്കാൻ നെട്ടോട്ടം ഓടുകയാണ്. ഒന്ന് വിവാഹം കഴിക്കാനും, രണ്ട് വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും. സ്ത്രീകൾ വിദ്യാഭ്യാസത്തിനും, … Read more

സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിലും ജോലിയില്ലേ? മാറുന്ന കാലത്ത് വൈദഗ്ധ്യമാണ് യഥാർത്ഥ സമ്പാദ്യം

സ്കൂളിൽ പഠിക്കാൻ തുടങ്ങിയ കാലം മുതൽ എന്നെ പറഞ്ഞു പഠിപ്പിച്ച കാര്യമാണ്, പഠിക്കുന്നത് ജോലി കിട്ടാൻ വേണ്ടിയാണ്. ഉയർന്ന ക്ലാസ്സുകളിൽ എത്തിയപ്പോൾ, കായിക പരിശീലന ക്ലാസ്സിന് പകരം മറ്റ് വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകരാണ് വരുന്നത്, അല്ലെങ്കിൽ കളിയ്ക്കാൻ പോകും. NCC പൊക്കം ഒരു തടസ്സമായപ്പോൾ സ്കൗട്ട് ആൻഡ് ഗൈഡിൽ പ്രവേശനം നേടി എന്നാൽ അധികം വൈകാതെ എന്റെ സ്കൂളിൽ സ്കൗട്ട് നിർത്തി. കൈത്തൊഴിൽ ഉൾപ്പെടെ എല്ലാതൊഴിലധിഷ്ഠിത ക്ലാസ്സുകളും ഏഴാം ക്ലാസ്സിലോ എട്ടാം ക്ലാസ്സിലോ അവസാനിച്ചു. പത്താം ക്ലാസ്സിൽ … Read more

ആവശ്യവും ആഡംബരവും തമ്മിലുള്ള അതിർവരമ്പുകൾ മായുമ്പോൾ: ഉപഭോക്തൃ സംസ്കാരം ഒരു വിശകലനം

ആധുനിക കാലത്ത് ജനസംഖ്യവർദ്ധനവിനനുസരിച്ച് ലോകം ഉപഭോക്തൃത്വത്തിലൂടെ അതിവേഗത്തിൽ വളരുകയാണ്. രാജ്യപുരോഗതിക്കും, സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഉപഭോക്താക്കൾ സഹായിക്കുന്നു. രാജ്യം പുരോഗതി നേടുമ്പോൾ ഗവണ്മെന്റ് നേട്ടമുണ്ടാക്കുന്നു, അത് വഴി നാടിനും ജനങ്ങൾക്കും വേണ്ട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സഹായിക്കുന്നു. മാറുന്ന സമ്പദ്‌വ്യവസ്ഥയും ആവശ്യങ്ങളും ഒരു കാലത്ത് ഭക്ഷണവും, വെള്ളവും, വസ്ത്രവും മാത്രമാണ് മനുഷ്യർക്ക് ആവശ്യമായിരുന്നത്. എന്നാൽ വ്യവസായവൽക്കരണത്തിനു ശേഷം പുതിയ ആവശ്യങ്ങൾ ഉടലെടുത്തു. അത് പിന്നീട് വർദ്ധിക്കുകയും, ഉപഭോക്തൃ വ്യവസ്ഥ വലുതാവുകയും ചെയ്തു. കാർഷിക സമ്പദ്‌വ്യവസ്ഥയിൽ നിന്ന് … Read more

രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന നമ്മുടെ ഭക്ഷണശീലങ്ങൾ: ഒരു തിരുത്തൽ അനിവാര്യമല്ലേ?

എന്റെ സുഹൃത്ത് ഓഫീസ് ജീവനക്കാരനാണ്, എല്ലാ ദിവസവും ജോലി കഴിഞ്ഞു സ്ഥിരമായി കളിക്കാൻ പോകുമായിരുന്നു. അപ്പോഴാണ് കോവിഡ് എന്ന മഹാമാരി ലോകം മുഴുവൻ വ്യാപിക്കുകയും, “രാജ്യങ്ങൾ ലോക്ക് ഡൌൺ പ്രഖ്യാപിക്കുകയും ചെയ്തു”. കോവിഡ് സാഹചര്യങ്ങൾ തുടർന്ന് കൂട്ടുകാരന് കളിക്കാൻ പറ്റിയില്ല, ശരീരം അനങ്ങി ഒന്നും ചെയ്തതുമില്ല. ഒരിക്കൽ ചെറിയ തലവേദന തുടങ്ങി ഡോക്ടറെ കാണിക്കാതെ ഗുളിക വാങ്ങി കഴിച്ചു, പക്ഷെ തലവേദന മാറിയില്ല. അത് സാവധാനം തലവേദനയിൽ നിന്നും തലപ്പെരുപ്പമായി മാറി. കുറച്ചു ദിവസം കഴിഞ്ഞിട്ടും തലപ്പെരുപ്പം … Read more

സോഷ്യൽ മീഡിയയും കൗമാരക്കാരും: മാതാപിതാക്കൾ കാണാതെ പോകുന്ന സത്യങ്ങൾ

പരമ്പര ജാക്ക് തോണും സ്റ്റീഫൻ ഗ്രഹാമും ചേർന്ന് എഴുതി ഫിലിപ്പ് ബാരന്റിനി സംവിധാനം ചെയ്ത, 2025 ലെ ബ്രിട്ടീഷ് കുറ്റകൃത്യ നാടക മിനി സീരീസാണ് അഡോളസെൻസ്. സ്കൂളിലെ ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ 13 വയസ്സുള്ള സ്കൂൾ കുട്ടിയെ കേന്ദ്രീകരിച്ചാണ് പരമ്പര മുന്നോട്ട് പോകുന്നത്. 4 ഭാഗങ്ങൾ ഉള്ള പരമ്പര, തുടർച്ചയായി ഷൂട്ട് ചെയ്തതാണ്. കഥ, സംവിധാന മികവ്, അഭിനയം, പശ്ചാത്തലം എന്നിവ കൊണ്ട് മികച്ച പരമ്പരയാണ് അഡോളസെൻസ്. സീരീസ് കുട്ടികളുടെ ഇടയിലെ സ്ത്രീ വിരുദ്ധത, സോഷ്യൽ … Read more

ശൂന്യമാകുന്ന തൊട്ടിലുകൾ: കുഞ്ഞുങ്ങൾ ജനിക്കാത്ത ലോകം നേരിടുന്ന വെല്ലുവിളികൾ

വിദ്യാഭ്യാസത്തിലും, ആരോഗ്യത്തിലും, ജീവിത നിലവാരത്തിലും ഏതൊക്കെ രാജ്യങ്ങളും, സ്ഥലങ്ങളും വികസിച്ചിട്ടുണ്ടോ, അവിടെയെല്ലാം ജനന നിരക്ക് കുറയുന്നു. ലോകം ഇനി നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്, ശിശു  ജനന നിരക്ക് അല്ലെങ്കിൽ  പ്രസവ നിരക്ക് അപകടകരമായ രീതിയിൽ താഴ്ന്നു കൊണ്ടിരിക്കുന്നു. ഇത് ലോകത്തെ  സംബന്ധിച്ച്  ഭാവിയിൽ സാമൂഹികവും സാമ്പത്തികവുമായ വലിയ വെല്ലുവിളികൾ സൃഷ്ടിക്കും.   കടപ്പാട്: യു.എൻ ഡാറ്റ 2014 vs 2025: ഒരു താരതമ്യം വിഭാഗം 2014 (യഥാർത്ഥ കണക്ക്) 2025 (പ്രതീക്ഷിക്കുന്നത്) വ്യത്യാസം ജനന നിരക്ക് (Birth Rate) ~19.77 ~17.13 -13.3% ഫെർട്ടിലിറ്റി നിരക്ക് (TFR) … Read more

ഏകാന്തതയല്ല, ഇത് ആത്മസാക്ഷാത്കാരം: ഒറ്റയാൾ ജീവിതത്തിന്റെ സൗന്ദര്യം

എനിക്ക് നാൽപ്പത് വയസ്സാകാറായി. ഈ കാലയളവിൽ ഞാൻ ഏറ്റവും കൂടുതൽ നേരിട്ട ചോദ്യമാണ്— “വിവാഹം കഴിക്കുന്നില്ലേ? കഴിക്കാത്തതിന്റെ കാരണം എന്താണ്?” എന്റെ ജീവിത സാഹചര്യങ്ങളുമായി വിവാഹം പൊരുത്തപ്പെടില്ല എന്ന വാസ്തവം ഞാൻ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. ഇനി ഒരു വിവാഹം ഉണ്ടാകുമോ എന്ന് ചോദിച്ചാൽ, സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ നോക്കാം എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ. സമൂഹത്തിന്റെ പേടിപ്പെടുത്തലുകളും യാഥാർത്ഥ്യവും ഞാൻ ഒറ്റയ്ക്കല്ല, വീട്ടിൽ മാതാപിതാക്കളും രണ്ട് സഹോദരന്മാരുമുണ്ട്. “വിവാഹം കഴിച്ചില്ലെങ്കിൽ ആരും കൂടെയുണ്ടാകില്ല, നീ ഒറ്റപ്പെട്ടു … Read more

ആളൊഴിഞ്ഞ വീട്: ഒരു വിവാഹമോചനത്തിന്റെ ബാക്കിപത്രം

ഭൂതകാലം “മുന്നോട്ടുള്ള ജീവിതം മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു…” അച്ഛന്റെയും അമ്മയുടെയും സ്നേഹം കണ്ടാണ് ഞാനും എന്റെ രണ്ടു സഹോദരങ്ങളും വളർന്നത്. അവർ തമ്മിൽ പിണങ്ങുന്നതോ തർക്കിക്കുന്നതോ ഒരിക്കൽ പോലും കണ്ടതായി ഓർക്കുന്നില്ല. ഇത് കണ്ടു വളർന്ന ഞാൻ ആഗ്രഹിച്ചത് അമ്മയെപ്പോലെ സ്വഭാവമുള്ള ഒരു പെൺകുട്ടിയെയായിരുന്നു. പഠിപ്പെല്ലാം കഴിഞ്ഞു ജോലി ശരിയായി. അച്ഛൻ വിവാഹാലോചനയുമായി വന്നപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞത് ആ ഒരൊറ്റ കാര്യമാണ്—അമ്മയെപ്പോലെ സ്നേഹനിധിയായ ഒരാൾ. പെൺകുട്ടിയെ കണ്ടു, പേര് രേവതി. … Read more

ഉള്ളുരുകുന്ന വീടുകൾ: കുടുംബ കടബാധ്യത എന്ന നിശബ്ദ കൊലയാളി

പുലർച്ചെ മൊബൈൽ റിങ് ചെയ്യുന്നത് കേട്ട് ഉണർന്നപ്പോൾ, സുഹൃത്ത് വിളിക്കുന്നു. എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ, വേണ്ടപ്പെട്ട ഒരാൾ ആത്മഹത്യ ചെയ്തു. എന്താ കാരണം എന്ന് ചോദിച്ചപ്പോൾ, അറിയില്ല കത്ത് പോക്കറ്റിൽ ഉണ്ട് പോലീസ് വന്നു പരിശോധിച്ചാൽ മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ. ഉടനെ സംഭവ സ്ഥലത്ത് പോയി. തലേ ദിവസം ഭാര്യയെയും മക്കളെയും വീട്ടിൽ നിന്നും മാറ്റി നിർത്തിയതിനു ശേഷമാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. പോലീസ് വന്നു കത്ത് വായിച്ചു, അതിൽ പറയുന്നത് കടം താങ്ങാവുന്നതിന് അപ്പുറമാണ് … Read more

നിശബ്ദമാക്കപ്പെടുന്ന നിലവിളികൾ: പുരുഷ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാം

ജൂൺ മാസം പുരുഷ മാനസികാരോഗ്യ മാസമായി ആചരിക്കുന്നു. ഇതിന്റെ പ്രധാന ഉദ്ദേശം പുരുഷന്മാരുടെ മാനസിക ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്താനാണ്. പുരുഷന്മാർ അധികവും അവരുടെ മാനസിക ആരോഗ്യത്തെ അവഗണിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. ആദ്യം ബുദ്ധിമുട്ടുകൾ പുറത്തു കാണിക്കില്ലെങ്കിലും പിന്നീടത് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറും. പലപ്പോഴും പുരുഷന്മാരുടെ മനസ്സ് സങ്കീർണ്ണമായ പല ഘട്ടങ്ങളിലൂടെ കടന്നുപോയി ഒടുവിൽ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്നു. നിശബ്ദമായ വേദനകളും തിരിച്ചറിയപ്പെടാത്ത സൂചനകളും മാനസിക സംഘർഷങ്ങൾ നിയന്ത്രണാതീതമാകുമ്പോഴാണ് പലരും ആത്മഹത്യയിലേക്ക് തിരിയുന്നത്. കൂടെയുള്ള ഒരാൾക്കുപോലും മനസ്സിലാക്കാൻ … Read more