ഡിജിറ്റൽ കാലഘട്ടത്തിലെ മാനസിക വെല്ലുവിളി (Fear of Missing Out)

ഓൺലൈൻ ലോകത്ത് കുറച്ചു നേരം മാറി നിന്നാൽ എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന ഭീതിയായ ‘ഫോമോ’ (FOMO) അഥവാ ’ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്’ ആധുനിക സമൂഹത്തിൽ വ്യാപകമായി കാണപ്പെടുന്ന ഒരു മാനസിക അവസ്ഥയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരന്തരം സജീവമായിരിക്കുന്നവരിൽ ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നു. താൻ ഓൺലൈനില്ലാത്ത സമയത്ത് പ്രധാനപ്പെട്ട എന്തെങ്കിലും സംഭവങ്ങൾ നടക്കുമോ? മറ്റുള്ളവർ ആഘോഷിക്കുന്ന അവസരങ്ങളിൽ നിന്ന് താൻ ഒഴിവാക്കപ്പെടുമോ? എന്ന ആശങ്കയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്. ഫോമോയുടെ ലക്ഷണങ്ങൾ ഏതു … Read more

വാർത്തകൾ നമ്മെ രോഗികളാക്കുന്നുവോ? 24 മണിക്കൂർ വാർത്താ ചക്രവും മാനസികാരോഗ്യവും.

“വിവരസാങ്കേതികവിദ്യയുടെഅടിസ്ഥാനത്തിലാണ് ഇന്നത്തെ ലോകം ചലിക്കുന്നത്”, അതിൽ ഉൾപ്പെടുന്ന ഒരു ഭാഗമാണ് ന്യൂസ്. ലോകത്തിൽ, നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ വാർത്തകൾ ഒരുപാട് സഹായിക്കുന്നു. ഗവണ്മെന്റ് മുന്നറിയിപ്പുകൾ, വികസന പ്രവർത്തനങ്ങൾ, പരീക്ഷകൾ,ജോലി, ക്ഷേമ പെൻഷൻ, ഓഹരി വിപണി, സാങ്കേതികവിദ്യ, ആഘോഷങ്ങൾ, യാത്രകൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും  വാർത്തകളിലൂടെ  അറിയാൻ സാധിക്കും. അതിനാൽ തന്നെ വാർത്തകൾ  കാണാതിരിക്കാൻ ഇന്നത്തെ കാലത്ത് സാധിക്കില്ല. ടെലിവിഷൻ, സോഷ്യൽ മീഡിയ, ഇന്റർനെറ്റ്, പരമ്പരാഗത മാധ്യമങ്ങൾ എന്നിവയിലൂടെ നാം നിരന്തരം വിവരങ്ങൾ കൊണ്ട് ബോംബാർഡ് ചെയ്യപ്പെടുന്നു. 24 മണിക്കൂർ വാർത്താ ചക്രം ഒരിക്കലും  നിർത്തുന്നില്ല.  നമ്മൾ വാർത്തകൾ തിരയുന്നില്ലെങ്കിൽ പോലും, സോഷ്യൽ മീഡിയയിലും ക്ലിക്ക്ബേയ്റ്റ് തലക്കെട്ടുകളിലും നമ്മൾ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ  അവ പ്രത്യക്ഷപ്പെടുന്നു. വാർത്തകൾ നേരിട്ട് കാണാത്തവർ പോലും, മറ്റുള്ളവരിൽ നിന്നും കേട്ടറിഞ്ഞ് … Read more

മഹത്തായ വിവാഹ ചർച്ച: ആധുനിക സ്ത്രീകൾ എന്തുകൊണ്ട് ‘വേണ്ട’ എന്ന് പറയുന്നു

എന്തുകൊണ്ട് ഇപ്പോഴത്തെ സ്ത്രീകൾ, പെൺകുട്ടികൾ വിവാഹത്തിനു  മടിക്കുന്നു. വീട്ടുകാരും ബന്ധുക്കളും എത്ര നിർബന്ധിച്ചിട്ടും വിവാഹത്തിന് തയ്യാറാവുന്നില്ല. പലർക്കും ഉള്ള സംശയമാണ് ഫെമിനിസ്റ്റുകൾ  ആയതുകൊണ്ടാണോ? സ്വന്തമായി വരുമാനം  ഉണ്ടാക്കുന്നതുകൊണ്ടാണോ? അവർക്ക് പുരുഷന്മാരുടെ  സഹായം  ആവശ്യമില്ലെ? ഉത്തരവാദിത്തം സമൂഹത്തിന് തന്നെയാണ്, ചുറ്റുപാടും നടക്കുന്ന സംഭവങ്ങൾ കാരണമാണ്. സാമൂഹിക യാഥാർത്ഥ്യത്തിന്റെ നിഴൽ എത്രയോ ഉദാഹരണങ്ങൾ ദിവസേന പത്രത്തിലൂടെ,  ന്യൂസിലൂടെ, സോഷ്യൽ മീഡിയയിലൂടെ കാണുന്നു, കേൾക്കുന്നു. സ്ത്രീധന പീഢനമായി ബന്ധപ്പെട്ട എത്രയെത്ര കാര്യങ്ങൾ നടക്കുന്നു. കുറച്ചധികം ആളുകൾ ചിന്തിക്കുന്നത് പുതിയ തലമുറയിലെ പെൺകുട്ടികളാണ് പ്രശ്നം ഉണ്ടാക്കുന്നതെന്ന്. മുൻപ് ഇതെന്നും ഇല്ലല്ലോ, ഞങ്ങൾ ആരും ഇതൊന്നും കേട്ടിട്ടില്ലല്ലോ, ഞങ്ങളുടെ കുടുബത്തിലെ സ്ത്രീകൾക്ക്  ഇങ്ങനെ ഒരു പ്രശ്നവും ഇല്ല. ഇങ്ങനെ  ചിന്തിക്കുന്നവരോട് എല്ലാകാലത്തും  ഏതു രാജ്യത്തും സ്ത്രീകൾ പ്രശ്നങ്ങൾ  അഭിമുഖീകരിച്ചിട്ടെ ഉള്ളു. അവർ പലവിധ  കാരണങ്ങളാൽ  പുറത്തു പറയുന്നില്ല. ഇപ്പോഴത്തെ പെൺകുട്ടികൾ പ്രശ്നങ്ങൾ മാതാപിതാക്കളോടും മറ്റുള്ളവരുമായി ഷെയർ ചെയ്യുന്നു. പൊതുവായി വീട്ടുകാർ  പറയും നീ  ഭൂമിയോളം ക്ഷമിക്ക് … Read more

മാറേണ്ടത് നാടല്ല, നമ്മളാണ്: പൗരബോധത്തെക്കുറിച്ച് ചില ചിന്തകൾ

മനുഷ്യരെല്ലാം സമൂഹമായാണ് ജീവിക്കുന്നത് അതുകൊണ്ടുതന്നെ ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ പാലിക്കേണ്ട, പ്രകടിപ്പിക്കേണ്ട അടിസ്ഥാനപരമായ മര്യാദകളുണ്ട് അതിനെ പറയുന്ന പേരാണ് സിവിക് സെൻസ് അഥവാ പൗരബോധം. പൗരബോധം ആധുനിക സമൂഹത്തിന്റെ മുഖക്കണ്ണാടിയാണ്.  മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് അതിനുള്ള കാരണം പരസഹായം ഇല്ലാതെയും പരസ്പര സഹകരണം ഇല്ലാതെയും മനുഷ്യന് നിലനിൽപ്പില്ല”. നമ്മുടെ വീട്ടിൽ നിന്നും ഇറങ്ങിയാൽ നാം ഉപയോഗിക്കുന്നതെല്ലാം പൊതു സ്വത്താണ്, ഉദാഹരണത്തിന് പൊതു ഗതാഗതം, യാത്ര ചെയ്യുന്ന വഴികൾ, ഹോസ്പിറ്റൽ, ഓഫീസുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇവയെല്ലാം പൊതുസ്വത്താണ് … Read more