എന്തിനാണ് ഒരു പങ്കാളി? ആധുനിക കാലത്തെ വിവാഹ സങ്കല്പങ്ങൾ

വിവാഹത്തിന്റെ പവിത്രത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ കാലഘട്ടത്തിൽ, വിവാഹം കഴിക്കാതെ ജീവിക്കുന്നവരുടെ എണ്ണം കൂടുകയാണ്. കൂടാതെ വിവാഹ മോചനം നേടുന്ന ആളുകളുടെ എണ്ണവും കൂടുകയാണ്. മറ്റുള്ളവരുടെ ജീവിതം കണ്ടിട്ടാണ് തീരുമാനങ്ങൾ എടുക്കുന്നതെങ്കിൽ, വർഷങ്ങൾ കഴിയുമ്പോൾ തീരുമാനം തെറ്റായി പോയി എന്ന് ചിന്തിക്കും. കാരണം മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. മാത്രവുമല്ല മനുഷ്യന് മരുന്ന് മനുഷ്യൻ മാത്രമാണ്. ഇന്ന് പുരുഷന്മാർ വരുമാനം ഉണ്ടാക്കാൻ നെട്ടോട്ടം ഓടുകയാണ്. ഒന്ന് വിവാഹം കഴിക്കാനും, രണ്ട് വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും. സ്ത്രീകൾ വിദ്യാഭ്യാസത്തിനും, … Read more

സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിലും ജോലിയില്ലേ? മാറുന്ന കാലത്ത് വൈദഗ്ധ്യമാണ് യഥാർത്ഥ സമ്പാദ്യം

സ്കൂളിൽ പഠിക്കാൻ തുടങ്ങിയ കാലം മുതൽ എന്നെ പറഞ്ഞു പഠിപ്പിച്ച കാര്യമാണ്, പഠിക്കുന്നത് ജോലി കിട്ടാൻ വേണ്ടിയാണ്. ഉയർന്ന ക്ലാസ്സുകളിൽ എത്തിയപ്പോൾ, കായിക പരിശീലന ക്ലാസ്സിന് പകരം മറ്റ് വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകരാണ് വരുന്നത്, അല്ലെങ്കിൽ കളിയ്ക്കാൻ പോകും. NCC പൊക്കം ഒരു തടസ്സമായപ്പോൾ സ്കൗട്ട് ആൻഡ് ഗൈഡിൽ പ്രവേശനം നേടി എന്നാൽ അധികം വൈകാതെ എന്റെ സ്കൂളിൽ സ്കൗട്ട് നിർത്തി. കൈത്തൊഴിൽ ഉൾപ്പെടെ എല്ലാതൊഴിലധിഷ്ഠിത ക്ലാസ്സുകളും ഏഴാം ക്ലാസ്സിലോ എട്ടാം ക്ലാസ്സിലോ അവസാനിച്ചു. പത്താം ക്ലാസ്സിൽ … Read more

ആരോഗ്യത്തിന് പെൻഷനില്ല: മാറുന്ന കാലത്ത് മാറേണ്ട ശീലങ്ങൾ

എന്റെ ജിം യാത്ര: തുടക്കവും വെല്ലുവിളികളും 2015-ൽ ജ്യേഷ്ഠന്റെയും കൂട്ടുകാരന്റെയും നിർബന്ധത്തിന് വഴങ്ങിയാണ് ഞാൻ ജിമ്മിൽ പോയി തുടങ്ങിയത്. തുടക്കം വളരെ പ്രയാസകരമായിരുന്നു. പുലർച്ചെ ആറ് മണിക്ക് ജിമ്മിലെത്താൻ രാത്രി 12 മണിക്ക് ഉറങ്ങുന്ന ശീലം മാറ്റിയെടുക്കേണ്ടി വന്നു. ആദ്യമൊന്നും പത്ത് പുഷ്-അപ്പ് പോലും എടുക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല. ശരീരവേദന, ഉറക്കക്ഷീണം, പ്രോട്ടീന്റെ കുറവ് എന്നിവയെല്ലാം പരിഹരിച്ച് ഒരു സ്ഥിരതയിലെത്താൻ ഏകദേശം ഒരു വർഷമെടുത്തു. കൂടെ വന്നവരൊക്കെ പകുതിക്ക് വെച്ച് നിർത്തിയെങ്കിലും ഞാൻ ഒറ്റയ്ക്ക് യാത്ര തുടർന്നു. … Read more

അനന്തമായ പ്രപഞ്ചത്തിലെ അദൃശ്യ ബിന്ദുക്കൾ: നമ്മൾ എത്ര നിസ്സാരർ!

മനുഷ്യകേന്ദ്രീകൃതമായ ലോകവീക്ഷണവും അഹങ്കാരവും ചരിത്രത്തിലുടനീളം മനുഷ്യർ വിശ്വസിക്കുന്നത് തങ്ങളാണ് ലോകത്തിന്റെ കേന്ദ്രബിന്ദു എന്നാണ്. മറ്റെല്ലാ ജീവജാലങ്ങളും മനുഷ്യന് താഴെയാണെന്നും, അവ മനുഷ്യന് ഭക്ഷിക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും നമ്മൾ കരുതിപ്പോന്നു. മനുഷ്യന്റെ ബുദ്ധിശക്തിയും സാങ്കേതിക വിദ്യകളും ഈ ധാരണയെ ശക്തിപ്പെടുത്തി. പ്രകൃതിയെ നിയന്ത്രിക്കാനും വിഭവങ്ങൾ ചൂഷണം ചെയ്യാനുമുള്ള കഴിവ് മനുഷ്യന്റെ പരമാധികാര ബോധത്തെ വർദ്ധിപ്പിച്ചു. ശാസ്ത്രവും അമരത്വത്തിനായുള്ള മോഹവും ആധുനിക കാലഘട്ടത്തിൽ ശാസ്ത്രം മനുഷ്യന് കൂടുതൽ അധികാരം നൽകിയിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളെ പ്രവചിക്കാനും ജീവജാലങ്ങളുടെ ജനിതക ഘടനയെ മാറ്റാനുമുള്ള … Read more

ആവശ്യവും ആഡംബരവും തമ്മിലുള്ള അതിർവരമ്പുകൾ മായുമ്പോൾ: ഉപഭോക്തൃ സംസ്കാരം ഒരു വിശകലനം

ആധുനിക കാലത്ത് ജനസംഖ്യവർദ്ധനവിനനുസരിച്ച് ലോകം ഉപഭോക്തൃത്വത്തിലൂടെ അതിവേഗത്തിൽ വളരുകയാണ്. രാജ്യപുരോഗതിക്കും, സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഉപഭോക്താക്കൾ സഹായിക്കുന്നു. രാജ്യം പുരോഗതി നേടുമ്പോൾ ഗവണ്മെന്റ് നേട്ടമുണ്ടാക്കുന്നു, അത് വഴി നാടിനും ജനങ്ങൾക്കും വേണ്ട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സഹായിക്കുന്നു. മാറുന്ന സമ്പദ്‌വ്യവസ്ഥയും ആവശ്യങ്ങളും ഒരു കാലത്ത് ഭക്ഷണവും, വെള്ളവും, വസ്ത്രവും മാത്രമാണ് മനുഷ്യർക്ക് ആവശ്യമായിരുന്നത്. എന്നാൽ വ്യവസായവൽക്കരണത്തിനു ശേഷം പുതിയ ആവശ്യങ്ങൾ ഉടലെടുത്തു. അത് പിന്നീട് വർദ്ധിക്കുകയും, ഉപഭോക്തൃ വ്യവസ്ഥ വലുതാവുകയും ചെയ്തു. കാർഷിക സമ്പദ്‌വ്യവസ്ഥയിൽ നിന്ന് … Read more