വിവാഹജീവിതം: പുരുഷൻ അറിയേണ്ട ചില സത്യങ്ങൾ

വർഷങ്ങൾക്ക് ശേഷം അവിചാരിതമായി എന്റെ ഒരു പഴയ സഹപാഠിയെ കണ്ടുമുട്ടി. ആറുവർഷത്തെ വിവാഹജീവിതത്തിന് ശേഷം അവളെ കാണുമ്പോൾ പഴയ ആ ചിരിയും പ്രസരിപ്പും എവിടെയോ നഷ്ടപ്പെട്ടതുപോലെ. വിശേഷങ്ങൾ ചോദിച്ച കൂട്ടത്തിൽ “ജീവിതം എങ്ങനെ പോകുന്നു?” എന്ന എന്റെ ചോദ്യത്തിന്, “അങ്ങനെ പോകുന്നു” എന്ന താല്പര്യമില്ലാത്ത മറുപടിയാണ് അവൾ നൽകിയത്. എന്തോ പ്രശ്നമുണ്ടെന്ന് തോന്നി ചോദിച്ചപ്പോൾ അവൾ മൗനം പാലിച്ചു. ഒരാളുടെ സ്വകാര്യതയിൽ ഇടപെട്ടതിൽ എനിക്ക് വിഷമം തോന്നി ഞാൻ ക്ഷമ ചോദിച്ചു. യാത്ര പറഞ്ഞു പിരിയുന്ന നേരത്ത് … Read more

ചിന്തയോ അതോ വെറും പ്രതികരണമോ? ഒരു ഗോസിപ്പ് തകർത്ത ജീവിതവും അതിന്റെ പിന്നിലെ ശാസ്ത്രവും

ആമുഖം:”കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുക” – ഈ പഴമൊഴി വെറുതെ ഉണ്ടായതല്ല. നമ്മളിൽ പലരും ഒരു കാര്യം കേട്ടാലുടൻ സത്യമെന്തെന്ന് ചിന്തിക്കാതെ പ്രതികരിക്കാറുണ്ട്. എന്റെ ഒരു സുഹൃത്തിന്റെ ജീവിതത്തിലുണ്ടായ കയ്പ്പേറിയ ഒരനുഭവത്തിലൂടെ, എന്തുകൊണ്ടാണ് മനുഷ്യർ ഇത്ര വേഗത്തിൽ വൈകാരികമായി പ്രതികരിക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം. ഇതിന് പിന്നിൽ നമ്മുടെ തലച്ചോറിലെ ‘അമിഗ്ദാല’ എന്ന ഭാഗത്തിന് വലിയൊരു പങ്കുണ്ട്. സുഹൃത്തുമായി സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ, ഞങ്ങളുടെ മറ്റൊരു കൂട്ടുകാരൻ കടന്നു വന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ, ഗോസിപ്പുകൾ പറയാൻ … Read more

അകാരണമായ ഭയത്തിന് പിന്നിൽ നമ്മുടെ തലച്ചോറാണോ? അമിഗ്ദലയെക്കുറിച്ച് അറിയേണ്ടതെല്ലാം.

സിനിമ തീയേറ്ററും മറന്നുപോയ ആ ഭയവും ഓർമ്മവെച്ച നാൾ മുതൽ ഞാൻ വലിയൊരു സിനിമാപ്രേമിയാണ്. അച്ഛനും അമ്മയും സിനിമയ്ക്ക് പോകാത്തതിനാൽ ബന്ധുക്കൾക്കൊപ്പമായിരുന്നു എന്റെ തീയേറ്റർ യാത്രകൾ. പ്രായമായപ്പോൾ ബന്ധുക്കൾ ടിക്കറ്റ് എടുത്തു തന്ന് എന്നെ തനിയെ അകത്തേക്ക് വിടാൻ തുടങ്ങി. അങ്ങനെ പതുക്കെ ഞാൻ തനിയെ സിനിമ കാണുന്നതിൽ ആനന്ദം കണ്ടെത്തി. എന്നാൽ കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്ഥിതി മാറി. തീയേറ്ററിന് മുന്നിലെത്തുമ്പോൾ മനസ്സിൽ ഒരു ഭയം രൂപപ്പെടാൻ തുടങ്ങി. കൂടെ ആരുണ്ടായാലും ആ പേടി വ്യക്തമായി … Read more