അനന്തമായ പ്രപഞ്ചത്തിലെ അദൃശ്യ ബിന്ദുക്കൾ: നമ്മൾ എത്ര നിസ്സാരർ!

മനുഷ്യകേന്ദ്രീകൃതമായ ലോകവീക്ഷണവും അഹങ്കാരവും ചരിത്രത്തിലുടനീളം മനുഷ്യർ വിശ്വസിക്കുന്നത് തങ്ങളാണ് ലോകത്തിന്റെ കേന്ദ്രബിന്ദു എന്നാണ്. മറ്റെല്ലാ ജീവജാലങ്ങളും മനുഷ്യന് താഴെയാണെന്നും, അവ മനുഷ്യന് ഭക്ഷിക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും നമ്മൾ കരുതിപ്പോന്നു. മനുഷ്യന്റെ ബുദ്ധിശക്തിയും സാങ്കേതിക വിദ്യകളും ഈ ധാരണയെ ശക്തിപ്പെടുത്തി. പ്രകൃതിയെ നിയന്ത്രിക്കാനും വിഭവങ്ങൾ ചൂഷണം ചെയ്യാനുമുള്ള കഴിവ് മനുഷ്യന്റെ പരമാധികാര ബോധത്തെ വർദ്ധിപ്പിച്ചു. ശാസ്ത്രവും അമരത്വത്തിനായുള്ള മോഹവും ആധുനിക കാലഘട്ടത്തിൽ ശാസ്ത്രം മനുഷ്യന് കൂടുതൽ അധികാരം നൽകിയിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളെ പ്രവചിക്കാനും ജീവജാലങ്ങളുടെ ജനിതക ഘടനയെ മാറ്റാനുമുള്ള … Read more

ആവശ്യവും ആഡംബരവും തമ്മിലുള്ള അതിർവരമ്പുകൾ മായുമ്പോൾ: ഉപഭോക്തൃ സംസ്കാരം ഒരു വിശകലനം

ആധുനിക കാലത്ത് ജനസംഖ്യവർദ്ധനവിനനുസരിച്ച് ലോകം ഉപഭോക്തൃത്വത്തിലൂടെ അതിവേഗത്തിൽ വളരുകയാണ്. രാജ്യപുരോഗതിക്കും, സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഉപഭോക്താക്കൾ സഹായിക്കുന്നു. രാജ്യം പുരോഗതി നേടുമ്പോൾ ഗവണ്മെന്റ് നേട്ടമുണ്ടാക്കുന്നു, അത് വഴി നാടിനും ജനങ്ങൾക്കും വേണ്ട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സഹായിക്കുന്നു. മാറുന്ന സമ്പദ്‌വ്യവസ്ഥയും ആവശ്യങ്ങളും ഒരു കാലത്ത് ഭക്ഷണവും, വെള്ളവും, വസ്ത്രവും മാത്രമാണ് മനുഷ്യർക്ക് ആവശ്യമായിരുന്നത്. എന്നാൽ വ്യവസായവൽക്കരണത്തിനു ശേഷം പുതിയ ആവശ്യങ്ങൾ ഉടലെടുത്തു. അത് പിന്നീട് വർദ്ധിക്കുകയും, ഉപഭോക്തൃ വ്യവസ്ഥ വലുതാവുകയും ചെയ്തു. കാർഷിക സമ്പദ്‌വ്യവസ്ഥയിൽ നിന്ന് … Read more

അകാരണമായ ഭയത്തിന് പിന്നിൽ നമ്മുടെ തലച്ചോറാണോ? അമിഗ്ദലയെക്കുറിച്ച് അറിയേണ്ടതെല്ലാം.

സിനിമ തീയേറ്ററും മറന്നുപോയ ആ ഭയവും ഓർമ്മവെച്ച നാൾ മുതൽ ഞാൻ വലിയൊരു സിനിമാപ്രേമിയാണ്. അച്ഛനും അമ്മയും സിനിമയ്ക്ക് പോകാത്തതിനാൽ ബന്ധുക്കൾക്കൊപ്പമായിരുന്നു എന്റെ തീയേറ്റർ യാത്രകൾ. പ്രായമായപ്പോൾ ബന്ധുക്കൾ ടിക്കറ്റ് എടുത്തു തന്ന് എന്നെ തനിയെ അകത്തേക്ക് വിടാൻ തുടങ്ങി. അങ്ങനെ പതുക്കെ ഞാൻ തനിയെ സിനിമ കാണുന്നതിൽ ആനന്ദം കണ്ടെത്തി. എന്നാൽ കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്ഥിതി മാറി. തീയേറ്ററിന് മുന്നിലെത്തുമ്പോൾ മനസ്സിൽ ഒരു ഭയം രൂപപ്പെടാൻ തുടങ്ങി. കൂടെ ആരുണ്ടായാലും ആ പേടി വ്യക്തമായി … Read more

മരിക്കാനും വേണം അന്തസ്സ്: സ്നേഹത്തിന്റെ പേരിൽ നാം നൽകുന്ന വേദനകൾ

ആമുഖം: ജീവിതം പ്ലാൻ ചെയ്യുന്ന തിരക്കിലാണ് നാം ഓരോരുത്തരും. വീട്, മക്കളുടെ വിദ്യാഭ്യാസം, വിരമിക്കൽ കാലം… ഇങ്ങനെ പോകുന്നു നമ്മുടെ കണക്കുകൂട്ടലുകൾ. എന്നാൽ ജീവിതം അതിന്റെ ഏറ്റവും വലിയ നിഴൽ വീഴ്ത്തുന്നത് എപ്പോഴാണെന്ന് ആർക്കും പ്രവചിക്കാനാവില്ല. അത്തരമൊരു നിമിഷത്തിൽ, സ്നേഹത്തിന്റെ പേരിൽ നാം ചെയ്യുന്ന പല കാര്യങ്ങളും നമ്മുടെ പ്രിയപ്പെട്ടവർക്ക് വലിയ വേദനയായി മാറാറുണ്ട്. ഇതാ, അഭിരാമിയുടെയും അവളുടെ അച്ഛൻ രാഘവന്റെയും കഥയിലൂടെ ‘അന്തസ്സോടെയുള്ള മരണം’ എന്ന ആശയത്തെക്കുറിച്ച് നമുക്ക് ഒന്ന് ചിന്തിക്കാം. പ്രകാശപൂർണ്ണമായ ഒരു പ്രഭാതം … Read more

ദാമ്പത്യത്തിലെ വിള്ളലുകളും അവിഹിത ബന്ധങ്ങളും: ഒരു സാമൂഹിക വിശകലനം

വിവാഹത്തിന്റെ പരിണാമവും വിവാഹേതര ബന്ധങ്ങളുടെ യാഥാർത്ഥ്യവും ചരിത്രപരമായി വിവാഹം സ്വത്ത് കൈമാറ്റത്തിനും, സഖ്യങ്ങൾ ഉണ്ടാക്കാനും, അനന്തരാവകാശം ഉറപ്പു വരുത്താനുമായിരുന്നു. പിന്നീട് മതങ്ങൾ വിവാഹത്തെ സംയോജിപ്പിക്കുകയും സഹവർത്തിക്കുകയും ചെയ്തു. വിവാഹ സമ്പ്രദായത്തിന് ഏകദേശം 5000 വർഷത്തിലേറെ പഴക്കമുണ്ട്. ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട വിവാഹം നടന്നത് ബിസി 2350 ൽ മെസൊപ്പൊട്ടേമിയയിലാണ്. മനുഷ്യൻ സാമൂഹിക ജീവിതം ആരംഭിച്ച കാലം മുതൽക്കെ വിവാഹേതര ബന്ധങ്ങളും നിലവിലുണ്ട്. അവിഹിത ബന്ധങ്ങളെ തടയുന്നതിന് വേണ്ടി പണ്ട് കാലം മുതൽക്കേ നിയമങ്ങൾ നിലവിലുണ്ടായിരുന്നു. രണ്ട് വ്യക്തികൾ പരസ്പരം … Read more

രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന നമ്മുടെ ഭക്ഷണശീലങ്ങൾ: ഒരു തിരുത്തൽ അനിവാര്യമല്ലേ?

എന്റെ സുഹൃത്ത് ഓഫീസ് ജീവനക്കാരനാണ്, എല്ലാ ദിവസവും ജോലി കഴിഞ്ഞു സ്ഥിരമായി കളിക്കാൻ പോകുമായിരുന്നു. അപ്പോഴാണ് കോവിഡ് എന്ന മഹാമാരി ലോകം മുഴുവൻ വ്യാപിക്കുകയും, “രാജ്യങ്ങൾ ലോക്ക് ഡൌൺ പ്രഖ്യാപിക്കുകയും ചെയ്തു”. കോവിഡ് സാഹചര്യങ്ങൾ തുടർന്ന് കൂട്ടുകാരന് കളിക്കാൻ പറ്റിയില്ല, ശരീരം അനങ്ങി ഒന്നും ചെയ്തതുമില്ല. ഒരിക്കൽ ചെറിയ തലവേദന തുടങ്ങി ഡോക്ടറെ കാണിക്കാതെ ഗുളിക വാങ്ങി കഴിച്ചു, പക്ഷെ തലവേദന മാറിയില്ല. അത് സാവധാനം തലവേദനയിൽ നിന്നും തലപ്പെരുപ്പമായി മാറി. കുറച്ചു ദിവസം കഴിഞ്ഞിട്ടും തലപ്പെരുപ്പം … Read more

സൂപ്പർ ഹ്യൂമൻ ആകാൻ 7 വഴികൾ: ആരോഗ്യമുള്ള ജീവിതത്തിന് പുതിയൊരു തുടക്കം

എന്റെ സുഹൃത്തിന് ഒരു അസുഖം ബാധിച്ചു, ഡോക്ടറിനെ കണ്ടു നിർദ്ദേശിച്ച  മരുന്ന് കഴിച്ചു, പക്ഷെ അസുഖം ഭേദമായില്ല. കുറച്ചു നാളുകൾക്ക് ശേഷം ആരോഗ്യാവസ്ഥ മോശമാകാൻ തുടങ്ങി, ഇത് അവനെ  മാനസികമായി തളർത്തി. പിന്നീട്  ആരുടെയോ നിർദ്ദേശമനുസരിച്ചു ഒരു വൈദ്യനെ കാണിച്ചു മരുന്ന് കഴിച്ചു, അസുഖം മാറിയില്ല. ഭയം കൊണ്ട് നിറഞ്ഞ അവൻ പരിചയമുള്ള ആളുകൾ  പറഞ്ഞതനുസരിച്ച് വ്യത്യസ്ത മരുന്നുകളും രീതികളും പരീക്ഷിക്കാൻ തുടങ്ങി, എന്നാൽ ഫലം കണ്ടില്ല. ഒരാൾ അവനെ പറഞ്ഞു വിശ്വസിപ്പിച്ചു നിങ്ങളുടെ ദൈവം യഥാർത്ഥമല്ല … Read more

സോഷ്യൽ മീഡിയയും കൗമാരക്കാരും: മാതാപിതാക്കൾ കാണാതെ പോകുന്ന സത്യങ്ങൾ

പരമ്പര ജാക്ക് തോണും സ്റ്റീഫൻ ഗ്രഹാമും ചേർന്ന് എഴുതി ഫിലിപ്പ് ബാരന്റിനി സംവിധാനം ചെയ്ത, 2025 ലെ ബ്രിട്ടീഷ് കുറ്റകൃത്യ നാടക മിനി സീരീസാണ് അഡോളസെൻസ്. സ്കൂളിലെ ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ 13 വയസ്സുള്ള സ്കൂൾ കുട്ടിയെ കേന്ദ്രീകരിച്ചാണ് പരമ്പര മുന്നോട്ട് പോകുന്നത്. 4 ഭാഗങ്ങൾ ഉള്ള പരമ്പര, തുടർച്ചയായി ഷൂട്ട് ചെയ്തതാണ്. കഥ, സംവിധാന മികവ്, അഭിനയം, പശ്ചാത്തലം എന്നിവ കൊണ്ട് മികച്ച പരമ്പരയാണ് അഡോളസെൻസ്. സീരീസ് കുട്ടികളുടെ ഇടയിലെ സ്ത്രീ വിരുദ്ധത, സോഷ്യൽ … Read more

ശൂന്യമാകുന്ന തൊട്ടിലുകൾ: കുഞ്ഞുങ്ങൾ ജനിക്കാത്ത ലോകം നേരിടുന്ന വെല്ലുവിളികൾ

വിദ്യാഭ്യാസത്തിലും, ആരോഗ്യത്തിലും, ജീവിത നിലവാരത്തിലും ഏതൊക്കെ രാജ്യങ്ങളും, സ്ഥലങ്ങളും വികസിച്ചിട്ടുണ്ടോ, അവിടെയെല്ലാം ജനന നിരക്ക് കുറയുന്നു. ലോകം ഇനി നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്, ശിശു  ജനന നിരക്ക് അല്ലെങ്കിൽ  പ്രസവ നിരക്ക് അപകടകരമായ രീതിയിൽ താഴ്ന്നു കൊണ്ടിരിക്കുന്നു. ഇത് ലോകത്തെ  സംബന്ധിച്ച്  ഭാവിയിൽ സാമൂഹികവും സാമ്പത്തികവുമായ വലിയ വെല്ലുവിളികൾ സൃഷ്ടിക്കും.   കടപ്പാട്: യു.എൻ ഡാറ്റ 2014 vs 2025: ഒരു താരതമ്യം വിഭാഗം 2014 (യഥാർത്ഥ കണക്ക്) 2025 (പ്രതീക്ഷിക്കുന്നത്) വ്യത്യാസം ജനന നിരക്ക് (Birth Rate) ~19.77 ~17.13 -13.3% ഫെർട്ടിലിറ്റി നിരക്ക് (TFR) … Read more

ഒരു ചെറിയ തീപ്പൊരി മതി: അത്ഭുതമാകാനും ദുരന്തമാകാനും

ആമുഖം “മനുഷ്യചിന്തകൾ സങ്കീർണ്ണമാണ്; എല്ലാ മനുഷ്യരെയും ഒരേ രീതിയിൽ കാണാൻ കഴിയില്ല. എങ്കിലും ഭൂരിഭാഗം ആളുകളും ജീവിതത്തിലെ ചെറിയ കാര്യങ്ങളെ അവഗണിക്കാറാണ് പതിവ്. ജീവിതത്തിൽ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങളെക്കുറിച്ച് അമിതമായി ആശങ്കപ്പെട്ട് അവർ സമാധാനം നശിപ്പിക്കുന്നു.” ഒരു വലിയ കപ്പലിനെ മുക്കാൻ ചെറിയൊരു ദ്വാരം മതിയാകും. അതുപോലെ തന്നെ, ചെറുപ്പത്തിൽ കൂട്ടുകാരോടൊപ്പം തമാശയ്ക്ക് പുകവലിച്ചു തുടങ്ങിയ പലരും ഇന്ന് അതിന്റെ വലിയ അടിമകളാണ്. ഇതിന്റെ മറുപുറം ചിന്തിച്ചാൽ, ജീവിതത്തിൽ വരുത്തുന്ന ചെറിയ നല്ല മാറ്റങ്ങൾ ഒരാളെ … Read more