ഉള്ളുരുകുന്ന വീടുകൾ: കുടുംബ കടബാധ്യത എന്ന നിശബ്ദ കൊലയാളി

പുലർച്ചെ മൊബൈൽ റിങ് ചെയ്യുന്നത് കേട്ട് ഉണർന്നപ്പോൾ, സുഹൃത്ത് വിളിക്കുന്നു. എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ, വേണ്ടപ്പെട്ട ഒരാൾ ആത്മഹത്യ ചെയ്തു. എന്താ കാരണം എന്ന് ചോദിച്ചപ്പോൾ, അറിയില്ല കത്ത് പോക്കറ്റിൽ ഉണ്ട് പോലീസ് വന്നു പരിശോധിച്ചാൽ മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ. ഉടനെ സംഭവ സ്ഥലത്ത് പോയി. തലേ ദിവസം ഭാര്യയെയും മക്കളെയും വീട്ടിൽ നിന്നും മാറ്റി നിർത്തിയതിനു ശേഷമാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. പോലീസ് വന്നു കത്ത് വായിച്ചു, അതിൽ പറയുന്നത് കടം താങ്ങാവുന്നതിന് അപ്പുറമാണ് … Read more

നിശബ്ദമാക്കപ്പെടുന്ന നിലവിളികൾ: പുരുഷ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാം

ജൂൺ മാസം പുരുഷ മാനസികാരോഗ്യ മാസമായി ആചരിക്കുന്നു. ഇതിന്റെ പ്രധാന ഉദ്ദേശം പുരുഷന്മാരുടെ മാനസിക ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്താനാണ്. പുരുഷന്മാർ അധികവും അവരുടെ മാനസിക ആരോഗ്യത്തെ അവഗണിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. ആദ്യം ബുദ്ധിമുട്ടുകൾ പുറത്തു കാണിക്കില്ലെങ്കിലും പിന്നീടത് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറും. പലപ്പോഴും പുരുഷന്മാരുടെ മനസ്സ് സങ്കീർണ്ണമായ പല ഘട്ടങ്ങളിലൂടെ കടന്നുപോയി ഒടുവിൽ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്നു. നിശബ്ദമായ വേദനകളും തിരിച്ചറിയപ്പെടാത്ത സൂചനകളും മാനസിക സംഘർഷങ്ങൾ നിയന്ത്രണാതീതമാകുമ്പോഴാണ് പലരും ആത്മഹത്യയിലേക്ക് തിരിയുന്നത്. കൂടെയുള്ള ഒരാൾക്കുപോലും മനസ്സിലാക്കാൻ … Read more

സോഷ്യൽ മീഡിയ: സത്യവും മിഥ്യയും

എന്റെ ചിന്തകൾ മാത്രമാണ് ശരിയെന്ന് കരുതുന്ന നമ്മൾ സത്യത്തിൽ കാണുന്നതും കേൾക്കുന്നതും എല്ലാം ശരിയാണോ? അതിന്റെ ആധികാരികത എത്രപേർ പരിശോധിക്കുന്നുണ്ട് ? നമ്മൾ കേൾക്കുന്നതോ, കാണുന്നതോ ആയ കാര്യം ഒരു ഉറപ്പും വരുത്താതെ മറ്റുള്ളവരെ അറിയിക്കുകയാണ്. മുൻകാലങ്ങളിൽ വിവരങ്ങൾ ആളുകൾ പറഞ്ഞു പരത്തിയിരുന്നു, ഇന്ന് സോഷ്യൽ മീഡിയ വഴി വിവരങ്ങൾ വളരെ വേഗത്തിൽ ആളുകളിലേക്ക് എത്തിപ്പെടുകയാണ്. കൂടുതലും തെറ്റായ വിവരങ്ങളാണെന്ന് മാത്രം ഫാക്ട് ചെക്ക് എന്ന സംവിധാനം സോഷ്യൽ മീഡിയയിൽ നിലവിലുണ്ടെങ്കിലും എല്ലാ തെറ്റായ വിവരങ്ങളെയും  അതിനു  തടയിടാനാകില്ല. കൂടുതൽ  ആളുകളും അസത്യമായ കാര്യങ്ങളാണ് മനസ്സിലാക്കുന്നത്. അവർ സോഷ്യൽ മീഡിയയിൽ  പിന്തുടരുന്ന ആളുകളും, പേജുകളും, അവർക്കറിയുന്ന  വ്യക്തികളും പറയുന്ന … Read more

ഡിജിറ്റൽ കാലഘട്ടത്തിലെ മാനസിക വെല്ലുവിളി (Fear of Missing Out)

ഓൺലൈൻ ലോകത്ത് കുറച്ചു നേരം മാറി നിന്നാൽ എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന ഭീതിയായ ‘ഫോമോ’ (FOMO) അഥവാ ’ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്’ ആധുനിക സമൂഹത്തിൽ വ്യാപകമായി കാണപ്പെടുന്ന ഒരു മാനസിക അവസ്ഥയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരന്തരം സജീവമായിരിക്കുന്നവരിൽ ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നു. താൻ ഓൺലൈനില്ലാത്ത സമയത്ത് പ്രധാനപ്പെട്ട എന്തെങ്കിലും സംഭവങ്ങൾ നടക്കുമോ? മറ്റുള്ളവർ ആഘോഷിക്കുന്ന അവസരങ്ങളിൽ നിന്ന് താൻ ഒഴിവാക്കപ്പെടുമോ? എന്ന ആശങ്കയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്. ഫോമോയുടെ ലക്ഷണങ്ങൾ ഏതു … Read more

പേൾ ബ്ലൂ ഡോട്ട് മുതൽ മഹാവിസ്ഫോടനം വരെ: പ്രപഞ്ചരഹസ്യങ്ങളിലൂടെ ഒരു യാത്ര

പേൾ ബ്ലൂ ഡോട്ട്: പ്രപഞ്ചത്തിലെ ആ ചെറിയ പ്രകാശബിന്ദു 1990 ഫെബ്രുവരി 14-ന് നാസയുടെ വോയേജർ 1 ബഹിരാകാശ പേടകം എടുത്ത ഭൂമിയുടെ ഒരു ഐക്കണിക് ഫോട്ടോയാണ് ‘പേൾ ബ്ലൂ ഡോട്ട്’. വോയേജർ 1 സൗരയൂഥത്തിൽ നിന്ന് അതിവേഗം പുറത്തേക്ക് പാഞ്ഞുകൊണ്ടിരുന്ന സമയത്ത്—നെപ്റ്റ്യൂണിനപ്പുറം, സൂര്യനിൽ നിന്ന് ഏകദേശം 3.7 ബില്യൺ മൈൽ (6 ബില്യൺ കിലോമീറ്റർ) അകലെ വെച്ചാണ് ഈ ചിത്രം പകർത്തിയത്. സൂര്യപ്രകാശത്തിന്റെ ഒരു ചിതറിയ രശ്മിക്കുള്ളിൽ ഭൂമി ഒരു പിക്സൽ വലിപ്പമുള്ള പ്രകാശബിന്ദു മാത്രമായി … Read more

വാർത്തകൾ നമ്മെ രോഗികളാക്കുന്നുവോ? 24 മണിക്കൂർ വാർത്താ ചക്രവും മാനസികാരോഗ്യവും.

“വിവരസാങ്കേതികവിദ്യയുടെഅടിസ്ഥാനത്തിലാണ് ഇന്നത്തെ ലോകം ചലിക്കുന്നത്”, അതിൽ ഉൾപ്പെടുന്ന ഒരു ഭാഗമാണ് ന്യൂസ്. ലോകത്തിൽ, നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ വാർത്തകൾ ഒരുപാട് സഹായിക്കുന്നു. ഗവണ്മെന്റ് മുന്നറിയിപ്പുകൾ, വികസന പ്രവർത്തനങ്ങൾ, പരീക്ഷകൾ,ജോലി, ക്ഷേമ പെൻഷൻ, ഓഹരി വിപണി, സാങ്കേതികവിദ്യ, ആഘോഷങ്ങൾ, യാത്രകൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും  വാർത്തകളിലൂടെ  അറിയാൻ സാധിക്കും. അതിനാൽ തന്നെ വാർത്തകൾ  കാണാതിരിക്കാൻ ഇന്നത്തെ കാലത്ത് സാധിക്കില്ല. ടെലിവിഷൻ, സോഷ്യൽ മീഡിയ, ഇന്റർനെറ്റ്, പരമ്പരാഗത മാധ്യമങ്ങൾ എന്നിവയിലൂടെ നാം നിരന്തരം വിവരങ്ങൾ കൊണ്ട് ബോംബാർഡ് ചെയ്യപ്പെടുന്നു. 24 മണിക്കൂർ വാർത്താ ചക്രം ഒരിക്കലും  നിർത്തുന്നില്ല.  നമ്മൾ വാർത്തകൾ തിരയുന്നില്ലെങ്കിൽ പോലും, സോഷ്യൽ മീഡിയയിലും ക്ലിക്ക്ബേയ്റ്റ് തലക്കെട്ടുകളിലും നമ്മൾ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ  അവ പ്രത്യക്ഷപ്പെടുന്നു. വാർത്തകൾ നേരിട്ട് കാണാത്തവർ പോലും, മറ്റുള്ളവരിൽ നിന്നും കേട്ടറിഞ്ഞ് … Read more

നിക്ഷേപം: നിങ്ങളുടെ ഭാവിയെ ഇന്നുമുതൽ സുരക്ഷിതമാക്കുക

ജീവിതം സാമ്പത്തിക സുരക്ഷയും, വളർച്ചയും ഉറപ്പാക്കാൻ നിക്ഷേപം അത്യാവശ്യമാണ്. ഒരു ബാങ്കിൽ പൈസ സ്ഥിര നിക്ഷേപം ചെയ്യുകയാണെങ്കിൽ, നാഷണലൈസ്ഡ് ബാങ്കിൽ 7% വരെ പലിശ ലഭിക്കുകയുള്ളൂ, വലിയ പ്രയോചനം ഒന്നും തന്നെ ലഭിക്കില്ല. പണപ്പെരുപ്പം കാരണം പൈസയുടെ മൂല്യം വർഷങ്ങൾ കഴിയും തോറും കുറയും. പണം വെറുതെ ബാങ്കിൽ സൂക്ഷിക്കുന്നത് ബുദ്ധിയല്ല, അത് ചിട്ടയായ രീതിയിൽ വിവിധ രീതിയിൽ നിക്ഷേപിച്ച് കൂടുതൽ വരുമാനം ഉണ്ടാക്കുകയാണ് നിക്ഷേപത്തിന്റെ ലക്ഷ്യം. നിക്ഷേപം എന്താണ് നിക്ഷേപം (ഇൻവെസ്റ്റിംഗ്) എന്നത് ഭാവിയിൽ കൂടുതൽ … Read more

സാമ്പത്തിക ജീവിതം മെച്ചപ്പെടുത്താൻ ചില സുതാര്യമായ മാർഗങ്ങൾ

ആധുനിക സമൂഹത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നമാണ് സാമ്പത്തിക ബാധ്യത. നല്ലൊരു വരുമാനം ഉണ്ടായിട്ടുപോലും പലരും സാമ്പത്തിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. എന്തുകൊണ്ടെന്നാല്‍, എങ്ങനെ പണം ഉപയോഗിക്കണമെന്ന്‌ ആരും പഠിപ്പിച്ചു കൊടുത്തിട്ടില്ല. ചിലർ സാമ്പത്തിക പ്രശ്‍നങ്ങൾ കാരണം കുടുംബമടക്കം ആത്മഹത്യ ചെയ്യുന്നു, ചിലർ ഒറ്റയ്ക്ക് കടുംകൈ ചെയ്യുന്നു. പണം എങ്ങനെ വിനിയോഗിക്കണമെന്ന് ഒരു സാധാരണക്കാരൻ ഒരു പാഠ്യപദ്ധതിയിലും പഠിപ്പിക്കപ്പെടുന്നില്ല, വീടുകളിൽ നിന്ന് പോലും പറഞ്ഞു കൊടുക്കുന്നില്ല. അതിനെല്ലാമുപരി പണം എങ്ങനെ കൈകാര്യം ചെയ്യാം എന്നുള്ള അറിവ് നേടുന്നില്ല. പണം ബുദ്ധിപൂര്‍വം … Read more

ആധുനിക ജീവിതത്തിന്റെ വെല്ലുവിളികൾ: മാനസികാരോഗ്യത്തിന്റെ പ്രാധാന്യം

നമ്മുടെ ജീവിതം ഇന്ന് പലവിധ സമ്മർദ്ദങ്ങളാൽ നിറഞ്ഞിരിക്കുന്നു. ജോലി, കുടുംബ ഉത്തരവാദിത്വങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, സാമൂഹിക പ്രതിബദ്ധതകൾ എന്നിവയൊക്കെ ഒരാളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു. പലരും ഈ സമ്മർദ്ദങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അവരുടെ മനസ്സിന്റെ ആരോഗ്യത്തെ അവഗണിക്കുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം മനസ്സ് ആരോഗ്യമുള്ളപ്പോൾ മാത്രമേ ശരീരവും ആരോഗ്യകരമായി നിലനിൽക്കൂ. പലരും ശാരീരികാരോഗ്യത്തിന് പ്രാധാന്യം നൽകുകയും മാനസികാരോഗ്യത്തെ അവഗണിക്കുകയും ചെയ്യുന്നു. ഇത് ദീർഘകാലത്തിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകാം. ഉത്തമമായ മാനസികാരോഗ്യം വ്യക്തിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും നല്ല തീരുമാനങ്ങൾ … Read more

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ: ആസൂത്രിതമായ നിക്ഷേപത്തിലൂടെ സാമ്പത്തിക ഭദ്രത

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) എന്നാൽ മ്യൂച്വൽ ഫണ്ടുകളിൽ കൃത്യമായി നിക്ഷേപിക്കുന്നതിലൂടെ  ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന ഒരു സംവിധാനമാണ്.  ഒറ്റത്തവണയായി വലിയ തുക നിക്ഷേപിക്കുന്നതിനു പകരം,  മാസംതോറും  ചെറിയ തുക ദീർഘ കാലത്തേക്ക്  നിക്ഷേപിക്കുന്നു.  ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കിടയിൽ ഏറ്റവും ജനപ്രിയമായി  മാറിക്കൊണ്ടിരിക്കുന്നു. ഒരാൾക്ക് 500 രൂപ പോലുള്ള  ചെറിയ തുകകൾ പോലും തവണകളായി അടയ്ക്കാൻ  കഴിയും.  SIP എങ്ങനെ പ്രവർത്തിക്കുന്നു? സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിന്റെ പ്രവർത്തനം  വളരെ ലളിതമാണ്. ഓരോ  മാസവും  നിശ്ചിത  തുക  ഡെബിറ്റ് ചെയ്യാൻ നിങ്ങളുടെ ബാങ്കിന് അനുവാദം നൽകുന്നു. ബാങ്കിന് അനുവദിച്ച തുക പിടിക്കുകയും അത് കൂട്ടുപലിശ നിരക്കിൽ പ്രവർത്തിക്കുകയും ചെയ്യും. കൂട്ടുപലിശ ആയതിനാൽ  തന്നെ അത് വർഷങ്ങൾ  കഴിയുമ്പോൾ വലിയൊരു തുകയായി മാറുന്നു. SIP-യിലൂടെ  നിക്ഷേപിക്കുമ്പോൾ, വിപണിയുടെ  അവസ്ഥ  അനുസരിച്ച് വ്യത്യസ്ത  വിലകളിൽ  യൂണിറ്റുകൾ വാങ്ങപ്പെടുന്നു.  വിപണി താഴ്ന്നിരിക്കുമ്പോൾ, കൂടുതൽ യൂണിറ്റുകൾ ലഭിക്കുകയും,  വിപണി ഉയർന്നിരിക്കുമ്പോൾ കുറച്ച് യൂണിറ്റുകൾ ലഭിക്കുകയും ചെയ്യുന്നു.  ഇത് ‘രൂപീ-കോസ്റ്റ്  ആവറേജിംഗ്’  എന്ന  ആശയത്തിന്  വഴിയൊരുക്കുന്നു, ഇതിലൂടെ കാലക്രമേണ നിങ്ങളുടെ ശരാശരി ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു. SIP ഒരു ദീർഘകാല നിക്ഷേപ മാർഗമാണ്. കുറഞ്ഞത് 5-8  വർഷമെങ്കിലും നിക്ഷേപം … Read more