നമ്മൾ സോഷ്യൽ മീഡിയ ഉപയോഗിക്കുകയാണോ, അതോ സോഷ്യൽ മീഡിയ നമ്മളെ ഉപയോഗിക്കുകയാണോ?

സോഷ്യൽ മീഡിയ: തെറ്റും ശരിയും പലരുടെയും അഭിപ്രായത്തിൽ സോഷ്യൽ മീഡിയ ഒരു തെറ്റായ ഇടമാണ്. പക്ഷെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല. ഒരുപക്ഷെ ഒരുപാട് പുതിയ കാര്യങ്ങൾ അറിയാനും, പഠിക്കാനും, ബിസിനസ് വളർത്താനും, ബന്ധങ്ങൾ വളർത്താനും, സമയം ചെലവഴിക്കാനും സോഷ്യൽ മീഡിയ ഒരു ഉപാധിയാണ്. സമൂഹത്തിലെയും, വ്യക്തികളുടെയും പ്രശ്നങ്ങൾ അറിയിക്കേണ്ടവരെ അറിയിക്കാനും പരിഹാരം കാണാനും ഒരു പരിധി വരെ സോഷ്യൽ മീഡിയ സഹായിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ പ്രായപരിധി, ഏതൊക്കെ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കണം ഉൾപ്പെടെ പല … Read more

പണം: ചരിത്രം, മനശാസ്ത്രം, സാമ്പത്തിക സാക്ഷരത — ഒരു സമഗ്ര വഴികാട്ടി

പണം എന്നാൽ എന്താണ്? ചരിത്രത്തിലുടനീളം അത് മനുഷ്യ സമൂഹത്തെ എങ്ങനെ മാറ്റി മറിച്ചു? എന്തുകൊണ്ടാണ് ചിലർ സാമ്പത്തികമായി എന്നും മുന്നേറുകയും മറ്റു ചിലർ കടക്കെണിയിൽ പെട്ടുപോവുകയും ചെയ്യുന്നത്? പലരുടെയും അഭിപ്രായത്തിൽ പണം പിശാച്ചാണെന്നും അതിനായി ഓടി ജീവിതം അവസാനിപ്പിക്കരുതെന്നും പറയുന്നുണ്ട്. മറ്റ് ചിലരാകട്ടെ പണത്തെ ജീവിതവുമായി ബന്ധപ്പെടുത്തുന്നു. സ്വന്തം കുടുംബത്തിൽ പോലും അംഗീകാരം ലഭിക്കണമെങ്കിൽ കൈയിൽ പണം വേണം; സമൂഹത്തിൽ നിന്ന് ബഹുമാനം ലഭിക്കണമെങ്കിൽ പണം വേണം, വിവാഹം കഴിക്കണമെങ്കിൽ പണം വേണം. ഇതൊക്കെ തെറ്റാണ് എന്ന് … Read more

അവയവദാനം മഹാദാനം: ലോകത്തിലെയും കേരളത്തിലെയും പ്രായം കുറഞ്ഞ അവയവ ദാതാക്കളുടെ കഥ

അവയവദാനം: മരണത്തെ തോൽപ്പിക്കുന്ന സ്നേഹത്തിന്റെ അനശ്വര അടയാളങ്ങൾ ജീവിതത്തിൽ ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമാണ് ദാനം. എന്നാൽ അതിനേക്കാൾ മഹത്തരമായ കാര്യമാണ് അവയവദാനം. അതിനുള്ള കാരണം അവയവദാനം ലോകത്ത് വളരെ കുറച്ചാണ് നടക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ അസുഖങ്ങൾ ഒന്നുമില്ലെങ്കിൽ രക്തമെങ്കിലും ഉറപ്പായും ദാനം ചെയ്യണം. നമ്മുടെ മരണ ശേഷം ശരീരം ജീർണിക്കുകയോ, ദഹിക്കുകയോ ആണ് ചെയ്യുന്നത്. എന്നാൽ അവയവം ദാനം ചെയ്താൽ മറ്റൊരാൾക്ക് പുതു ജീവൻ നൽകാൻ സാധിക്കും. ലോകത്തിലെയും ഇന്ത്യയിലെയും പ്രായം കുറഞ്ഞ അവയവ … Read more

AI വിപ്ലവം: മനുഷ്യന്റെ ജോലി ഇല്ലാതാകുമോ അതോ പുതിയവ സൃഷ്ടിക്കപ്പെടുമോ?

AI വിപ്ലവവും നാളത്തെ തൊഴിൽ മേഖലയും ഗൂഗിളിൻ്റെ ബ്ലോഗറിൽ ആയിരുന്നു ആദ്യമായി ഞാൻ എഴുതി തുടങ്ങിയത്. കുറച്ച് കാലം പിന്നിട്ടപ്പോൾ ആളുകൾ എൻ്റെ ബ്ലോഗ് ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായി. അപ്പൊൾ സ്വന്തമായി ഒരു വെബ്സൈറ്റ് തുടങ്ങാൻ പദ്ധതിയിട്ടു. ഒരു വെബ്സൈറ്റ് തുടങ്ങാൻ അത്യാവശ്യം നല്ലൊരു രൂപ ചെലവാക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു. എന്നാലും യൂട്യൂബിൽ കയറി എങ്ങനെ ഒരു വെബ്സൈറ്റ് ഉണ്ടാക്കാം എന്ന വീഡിയോ കാണാൻ തുടങ്ങി. സംശയങ്ങൾ വന്നപ്പോൾ ChatGPT യും ജെമിനിയും സഹായിച്ചു. ഒരു പ്രാഥമിക … Read more

അമിഗ്ദല ഹൈജാക്ക്: ദേഷ്യവും വികാരങ്ങളും നമ്മുടെ യുക്തിയെ തടവിലാക്കുമ്പോൾ

അമിഗ്ദല ഹൈജാക്ക് — നമ്മുടെ ചിന്തകളെ വികാരങ്ങൾ തടവിലാക്കുമ്പോൾ ഒരിക്കൽ ഒരു യാത്ര പോയപ്പോൾ വഴിയിൽ തടസ്സമായി ഒരാൾക്കൂട്ടവും, വാഹനങ്ങളുടെ നീണ്ട നിരയും കണ്ടു. കുറച്ചു സമയം കഴിഞ്ഞിട്ടും തടസ്സം മാറാതെ വന്നപ്പോൾ, വാഹനം ഒതുക്കി കാര്യം അന്വേഷിക്കാൻ പോയി. അവിടെ കണ്ട കാഴ്ച രണ്ട് പേരെ ആളുകൾ പിടിച്ചു വെച്ചിരിക്കുന്നു എന്നതാണ്. കാര്യം തിരക്കിയപ്പോൾ പലരും പല കഥകൾ പറയുന്നു. ഏതാണ് വിശ്വസിക്കേണ്ടത് എന്നറിയാതെ തൊട്ടടുത്തുള്ള കടയിൽ പോയി ചോദിച്ചു, “ചേട്ടാ എന്താ പ്രശ്നം? “അദ്ദേഹം … Read more

പ്രമേഹം: കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ | സമ്പൂർണ്ണ ഗൈഡ്

പ്രമേഹം: തിരിച്ചറിയാം, പ്രതിരോധിക്കാം മനുഷ്യന്റെ രക്തത്തിൽ വളരെ ഉയർന്ന അളവിൽ പഞ്ചസാര (ഗ്ലൂക്കോസ്) കാണപ്പെടുന്ന, ഒരിക്കലും വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. ആധുനിക മനുഷ്യ സമൂഹം നേരിടുന്ന വലിയ വെല്ലുവിളികളിൽ ഒന്നാണിത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ജീവിതശൈലി രോഗങ്ങളിൽ പ്രമേഹമാണ് മുന്നിൽ നിൽക്കുന്നത്. എന്താണ് പ്രമേഹത്തിന് പിന്നിലെ ശാസ്ത്രം? നമ്മുടെ ശരീരത്തിലെ പാൻക്രിയാസ് എന്ന അവയവമാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. നാം ആഹാരം കഴിച്ചശേഷം ഉണ്ടാകുന്ന അധിക ഗ്ലൂക്കോസിനെ ശരീരത്തിലെ വിവിധ സംഭരണ യൂണിറ്റുകളിൽ സൂക്ഷിക്കുക എന്നതാണ് ഇൻസുലിന്റെ പ്രധാന … Read more

ലിംഗസമത്വം നിയമത്തിന് മുന്നിലും: പുരുഷ കമ്മീഷൻ എന്ന ആവശ്യത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ

​നീതി വൈകിയപ്പോൾ നഷ്ടമായത് ഒരു ജീവിതം​ ഉത്തർപ്രദേശിലെ ലളിത്പൂർ സ്വദേശിയായ വിഷ്ണു തിവാരിയുടെ ജീവിതം ഇന്ത്യൻ നിയമവ്യവസ്ഥയിലെ ദൗർഭാഗ്യകരമായ ഒരു അധ്യായമാണ്. 23-ാം വയസ്സിൽ ഒരു വ്യാജ ബലാത്സംഗ പരാതിയിൽ ജയിലിലായ വിഷ്ണു, 20 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ തന്റെ 43-ാം വയസ്സിലാണ് മോചിതനായത്. അലഹബാദ് ഹൈക്കോടതി അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തി വെറുതെ വിട്ടെങ്കിലും, തിരികെ വരാത്തവിധം അദ്ദേഹത്തിന്റെ ജീവിതം തകർന്നിരുന്നു.​ ജയിലിലായിരുന്ന കാലയളവിൽ അച്ഛനും അമ്മയും സഹോദരങ്ങളും മരണപ്പെട്ടു; അവരുടെ അന്ത്യകർമ്മങ്ങളിൽ പോലും പങ്കെടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. … Read more

വിവാഹജീവിതം: പുരുഷൻ അറിയേണ്ട ചില സത്യങ്ങൾ

വർഷങ്ങൾക്ക് ശേഷം അവിചാരിതമായി എന്റെ ഒരു പഴയ സഹപാഠിയെ കണ്ടുമുട്ടി. ആറുവർഷത്തെ വിവാഹജീവിതത്തിന് ശേഷം അവളെ കാണുമ്പോൾ പഴയ ആ ചിരിയും പ്രസരിപ്പും എവിടെയോ നഷ്ടപ്പെട്ടതുപോലെ. വിശേഷങ്ങൾ ചോദിച്ച കൂട്ടത്തിൽ “ജീവിതം എങ്ങനെ പോകുന്നു?” എന്ന എന്റെ ചോദ്യത്തിന്, “അങ്ങനെ പോകുന്നു” എന്ന താല്പര്യമില്ലാത്ത മറുപടിയാണ് അവൾ നൽകിയത്. എന്തോ പ്രശ്നമുണ്ടെന്ന് തോന്നി ചോദിച്ചപ്പോൾ അവൾ മൗനം പാലിച്ചു. ഒരാളുടെ സ്വകാര്യതയിൽ ഇടപെട്ടതിൽ എനിക്ക് വിഷമം തോന്നി ഞാൻ ക്ഷമ ചോദിച്ചു. യാത്ര പറഞ്ഞു പിരിയുന്ന നേരത്ത് … Read more

വംശീയത: ശാസ്ത്രം തള്ളിക്കളയുന്ന കപടസിദ്ധാന്തവും മനുഷ്യപരിണാമത്തിന്റെ യാഥാർത്ഥ്യവും

13.8- ബില്യൺ വർഷങ്ങൾക്ക് മുൻപ് പ്രപഞ്ചം ഉണ്ടായി. 4.5- ബില്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമി രൂപം കൊണ്ടു. 2.5- മില്യൺ വർഷങ്ങൾക്ക് മുൻപ് ഈസ്റ്റ് ആഫ്രിക്കയിൽ ആദ്യത്തെ മനുഷ്യർ പ്രത്യക്ഷപ്പെട്ടു. മനുഷ്യർ കുരങ്ങിൽ നിന്നും പരിണമിച്ചു ഉണ്ടായവരല്ല, മറിച്ചു മനുഷ്യരും ചിമ്പാൻസികളും ഒരു പൊതു പൂർവികന്റെ പിന്തുടർച്ചക്കാരാണ്. അവരിൽ നിന്ന് മനുഷ്യരും, ചിമ്പാൻസികളും വ്യത്യസ്തമായി വ്യതിചലിക്കുകയും പരിണമിക്കുകയും ചെയ്തു. ലഭിച്ച തെളിവുകൾ അടിസ്ഥാനമാക്കി ആദ്യത്തെ മനുഷ്യന് ഓസ്ട്രലോപിത്തേക്കസ് എന്ന പേര് നൽകി. അത് കഴിഞ്ഞു ഹോമോ ഹാബിലിസ്, … Read more

പായ്ക്ക് ചെയ്ത ഭക്ഷണം കുട്ടികൾക്ക് നൽകുമ്പോൾ ശ്രദ്ധിക്കുക; ലേബലിലെ അപകടങ്ങൾ തിരിച്ചറിയാം.

ലോകം വികസിച്ചപ്പോൾ ആളുകളുടെ ജീവിത ശൈലിക്കും മാറ്റം സംഭവിച്ചു. അതിൽ പ്രധാനമായി ആഹാരം വീടുകളിൽ ഉണ്ടാക്കുന്നത് കുറഞ്ഞു. പകരം മനുഷ്യർ റെസ്റ്റോറന്റുകളിൽ അല്ലെങ്കിൽ പായ്ക്ക് ചെയ്ത ആഹാരം കഴിക്കുന്നു. എന്നാൽ പായ്ക്ക് ചെയ്ത ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാൻ അതിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയുള്ള അഡിറ്റീവ് അഡിറ്റീവ് ഉപയോഗിക്കുന്നു . മനുഷ്യൻ കൃഷി ചെയ്യുമ്പോൾ നല്ല വിള കിട്ടാനും, കൃമികളെ തുരത്താനും കീടനാശനികൾ ഉപയോഗിക്കുന്നു. എന്നിട്ട് അതെ കീടനാശാനി ഉപയോഗിച്ച വിളയെ ആഹാരമാക്കുന്നു. ആഹാരത്തെ ദീർഘകാലം … Read more