പായ്ക്ക് ചെയ്ത ഭക്ഷണം കുട്ടികൾക്ക് നൽകുമ്പോൾ ശ്രദ്ധിക്കുക; ലേബലിലെ അപകടങ്ങൾ തിരിച്ചറിയാം.

ലോകം വികസിച്ചപ്പോൾ ആളുകളുടെ ജീവിത ശൈലിക്കും മാറ്റം സംഭവിച്ചു. അതിൽ പ്രധാനമായി ആഹാരം വീടുകളിൽ ഉണ്ടാക്കുന്നത് കുറഞ്ഞു. പകരം മനുഷ്യർ റെസ്റ്റോറന്റുകളിൽ അല്ലെങ്കിൽ പായ്ക്ക് ചെയ്ത ആഹാരം കഴിക്കുന്നു. എന്നാൽ പായ്ക്ക് ചെയ്ത ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാൻ അതിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയുള്ള അഡിറ്റീവ് അഡിറ്റീവ് ഉപയോഗിക്കുന്നു .

മനുഷ്യൻ കൃഷി ചെയ്യുമ്പോൾ നല്ല വിള കിട്ടാനും, കൃമികളെ തുരത്താനും കീടനാശനികൾ ഉപയോഗിക്കുന്നു. എന്നിട്ട് അതെ കീടനാശാനി ഉപയോഗിച്ച വിളയെ ആഹാരമാക്കുന്നു. ആഹാരത്തെ ദീർഘകാലം സംരക്ഷിക്കാനും, രുചിക്കുമായി മനുഷ്യന് അനാരോഗ്യമായ അഡിറ്റീവ് ഉപയോഗിക്കുന്നു. കുഞ്ഞിന് ഒരു വയസ്സ് ആകുമ്പോൾ തന്നെ മാതാപിതാക്കൾ പ്രോസസ്സ് ചെയ്ത ആഹാരം, നിറങ്ങൾ അടങ്ങിയ പാനീയങ്ങൾ , അതിമധുരമുള്ള ആഹാരം കൊടുക്കുന്നു.

ഫുഡ് അഡിറ്റീവ് ചേർക്കുന്ന അളവ് എല്ലാ രാജ്യങ്ങളിലും ഒരുപോലെ അല്ല. നിയമം കർശനമായ രാജ്യങ്ങളിൽ ഫുഡിൽ ചേർക്കുന്ന അഡിറ്റീവിന്റെ അളവ് കുറഞ്ഞിരിക്കും. പക്ഷേ പൂർണമായും ഒരു രാജ്യവും അനാരോഗ്യമായ ഫുഡ് അഡിറ്റീവിന്റെ ഉപയോഗം നിർത്തിയിട്ടില്ല.

ഫുഡ് അഡിറ്റീവ്

ഫുഡ് അഡിറ്റീവ് എന്നാൽ ആഹാരത്തെ സംരക്ഷിക്കാനും ദീർഘ കാലം കേട് കൂടാതെ സൂക്ഷിക്കാനും, ബാക്ടീരിയയുടെ വളർച്ച തടയാനും, നിശ്ചിത അളവിൽ ആഹാര പദാർത്ഥങ്ങളിൽ ചേർക്കുന്ന വസ്തുക്കളാണ്. ആഹാരത്തെ സംരക്ഷിക്കാൻ, ഒരു എമൽഷൻ സ്ഥിരപ്പെടുത്തൽ, നിറത്തിനായ്, രുചിയ്ക്ക്, സുഗന്ധം നല്കാൻ, ഗുണനിലവാരം നിലനിർത്താൻ, പോഷക മൂല്യം വർധിപ്പിക്കാനും ഫുഡ് അഡിറ്റീവ് ഉപയോഗിക്കുന്നു.

ആഹാരത്തിൽ ചേർക്കുന്ന ചേരുവകൾ കൂടുതലും പ്രകൃതിദത്തമാണ്, കുറച്ചു കൃത്രിമമായി നിർമ്മിച്ചവയാണ്. ലോകത്താകമാനം ഏകദേശം 2500-ലധികം ഫുഡ് അഡിറ്റീവുകൾ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ അഡിറ്റീവുകൾ പണ്ട് കാലം മുതൽ ഭക്ഷണങ്ങൾ സംരക്ഷിക്കുന്നതിനും, കൂടുതൽ രുചികരമാക്കുന്നതിനും ഉപയോഗിച്ചുവരുന്നു. ആധുനിക കാലഘട്ടത്തിൽ കൂടുതൽ പ്രോസെസ്സഡ് ആഹാര വസ്തുക്കളുടെ ആവശ്യം വന്നപ്പോൾ, പുതിയ അഡിറ്റീവ്സ് ഉപയോഗിക്കാൻ തുടങ്ങി. എല്ലാ അഡിറ്റീവുകളും ശരീരത്തിന് നല്ലതല്ല. ഇവയിൽ കുറച്ച് എണ്ണം ആരോഗ്യത്തിന് വളരെ ഹാനികരമാണ്.

ഫുഡ് അഡിറ്റീവ്സ് മിക്കതും കുറച്ച് കാലയളവിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാറില്ല. പക്ഷെ ചില മനുഷ്യർക്ക് വളരെ ചെറിയ അളവിലും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ദീർഘ കാലം ഫുഡ് അഡിറ്റീവ്സ് ഉപയോഗിക്കുമ്പോൾ വിട്ട് മാറാത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയാക്കും. മാത്രവുമല്ല പല അഡിറ്റീവുകളും നിയന്ത്രിത അളവിൽ സുരക്ഷിതമാണെങ്കിലും സ്ഥിരമായി, ഉയർന്ന അളവിൽ കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഫുഡ് അഡിറ്റീവ്സ് ഉപയോഗിക്കുമ്പോൾ ഉണ്ടാക്കാൻ ഇടയുള്ള അസുഖങ്ങളാണ് അലർജി, ശ്രദ്ധക്കുറവ്, ദഹന പ്രശ്നങ്ങൾ, ആസ്തമ, മനോവൈകല്യങ്ങൾ, പ്രമേഹം, അമിതവണ്ണം, ഹോർമോൺ പ്രശ്നങ്ങൾ, ഹൃദ്രോഗങ്ങൾ, കാൻസർ തുടങ്ങിയവ.

ഒഴിവാക്കേണ്ട ഫുഡ് അഡിറ്റീവ്സ്

സോഡിയം ബെൻസോയേറ്റ് – സോഫ്റ്റ് ഡ്രിങ്ക്സ്, ഫ്രൂട്ട് ജ്യൂസ്, അച്ചാറുകൾ, മസാലകൾ എന്നിവയിൽ ഉപയോഗിക്കുന്നു.

പ്രൊപൈൽ ഗാലേറ്റ് – സ്നാക്കുകൾ, പ്രോസെസ്സഡ് മാംസം, എണ്ണ, ച്യൂയിംഗ്ഗം, ചില മധുരപലഹാരങ്ങൾ.

ബ്യൂട്ടിലേറ്റഡ് ഹൈഡ്രോക്സിയാനൈസോൾ, ബ്യൂട്ടിലേറ്റഡ് ഹൈഡ്രോക്സിടോളൂയിൻ – ധാന്യങ്ങൾ, ചിപ്‌സ്, ച്യൂയിംഗ്ഗം, ശീതീകരിച്ച ഭക്ഷണങ്ങൾ, സംസ്കരിച്ച മാംസം, വെണ്ണ, ചില ചോക്ലേറ്റ് ഉൽപ്പന്നങ്ങൾ.

പൊട്ടാസ്യം ബ്രോമേറ്റ് – പൊട്ടാസ്യം ബ്രോമേറ്റ് ചില ബേക്ക് ചെയ്ത സാധനങ്ങളിൽ, പ്രത്യേകിച്ച് ബ്രെഡ്, ബൺസ്.

ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ് – പാനീയങ്ങൾ (സോഡകൾ, ഫ്രൂട്ട് ഡ്രിങ്കുകൾ), ബേക്ക് ചെയ്ത സാധനങ്ങൾ (ബ്രെഡുകൾ, കേക്കുകൾ, കുക്കികൾ, ധാന്യങ്ങൾ), മധുരപലഹാരങ്ങൾ (മിഠായി, പേസ്ട്രികൾ), മസാലകൾ, ടിന്നിലടച്ച സൂപ്പുകൾ, ഫാസ്റ്റ് ഫുഡ്, ചില പീനട്ട് ബട്ടറുകൾ, സാലഡ് ഡ്രെസ്സിംഗുകൾ, ഗ്രാനോള ബാറുകൾ.

ട്രാൻസ് ഫാറ്റുകൾ – ബേക്ക് ചെയ്ത സാധനങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, ഷോർട്ടനിംഗ്സ്, മാർജറിൻ തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളിൽ.

സോഡിയം നൈട്രൈറ്റ്/നൈട്രേറ്റ് – ബേക്കൺ, ഹോട്ട് ഡോഗുകൾ, സലാമി, ഡെലി മീറ്റ്സ് തുടങ്ങിയ സംസ്കരിച്ച മാംസങ്ങൾ, ചില ടിന്നിലടച്ച മാംസങ്ങൾ, സ്മോക്ക്ഡ് ഫിഷ്, ചില ചീസുകൾ, ചീസ് സ്പ്രെഡുകൾ എന്നിവയിലും ഇവ കാണപ്പെടുന്നു.

മോണോസോഡിയം ഗ്ലൂട്ടാമേറ്റ് – സൂപ്പുകൾ, ഇൻസ്റ്റന്റ് നൂഡിൽസ്, ടിന്നിലടച്ച ഭക്ഷണങ്ങൾ, ഫ്രോസൺ മീൽസ്, ഫാസ്റ്റ് ഫുഡ്, സീസൺ ബ്ലെൻഡുകൾ, മസാലകൾ (സോയ സോസ്, കെച്ചപ്പ് പോലുള്ളവ), പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ.

കൃത്രിമ മധുരപലഹാരങ്ങൾ – ഡയറ്റ് ഡ്രിങ്കുകളിലും സോഫ്റ്റ് ഡ്രിങ്കുകൾ, ബേക്ക് ചെയ്ത സാധനങ്ങൾ, തൈര്, മിഠായികൾ, മധുരപലഹാരങ്ങൾ, പഞ്ചസാര രഹിത ച്യൂയിംഗ് ഗം, കുറഞ്ഞ കലോറി ലഘുഭക്ഷണങ്ങൾ, ധാന്യങ്ങൾ, സാലഡ് ഡ്രെസ്സിംഗുകൾ പോലുള്ള ചില മസാലകൾ

കൃത്രിമ നിറങ്ങൾ/ ഭക്ഷണ ചായങ്ങൾ – കൃത്രിമ നിറങ്ങൾ സാധാരണയായി അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണങ്ങളിൽ, പ്രത്യേകിച്ച് മിഠായികൾ, ബേക്ക് ചെയ്ത സാധനങ്ങൾ, കുട്ടികളുടെ ധാന്യങ്ങൾ, പാനീയങ്ങൾ, ചില ലഘുഭക്ഷണങ്ങൾ, ഡ്രെസ്സിംഗുകൾ

ഫുഡ് അഡിറ്റീവുകളുടെ ഉപയോഗം ഭക്ഷണത്തിൽ ആവശ്യമാണ്, എന്നാൽ അതിൽ പലതും ഹാനികരമാണ്. കാൻസർ പോലെ മാരകമായ അസുഖങ്ങൾക്കും, ജീവിതശൈലി രോഗങ്ങൾക്കും കുട്ടികളിൽ പെരുമാറ്റ പ്രശ്നങ്ങൾക്കും സാധ്യയേറുന്നു. ഒട്ടുമിക്ക രാജ്യങ്ങളും പല അഡിറ്റീവ്സ് നിരോധനം ഏർപ്പെടുത്തുകയും, കുറഞ്ഞ അളവിൽ ചില അഡിറ്റീവ്സ് ഉപയോഗിക്കാൻ അനുമതി നൽകുകയും, ഉപയോഗിക്കുന്ന ഇൻഗ്രീഡിയൻസ് നിർബന്ധമായും ലേബൽ ചെയ്യണമെന്നും വ്യവസ്ഥ ചെയ്യുന്നു.

ഉപസംഹാരം

വീട്ടിലുണ്ടാക്കുന്നതും, പ്രകൃതിദത്തവുമായ ഭക്ഷണങ്ങൾ ശീലമാക്കുക. കീടനാശിനികളുടെ അംശം നീക്കം ചെയ്യാൻ പച്ചക്കറികളും, പഴങ്ങളും ഉപ്പുവെള്ളത്തിലോ വിനാഗിരിയിലോ കഴുകി ഉപയോഗിക്കുക.
കുട്ടികൾക്ക് കൃത്രിമ നിറങ്ങളും, അതിമധുരവും, പ്രിസർവ്ഡ് ആയ ഭക്ഷണവും ഒഴിവാക്കുക. പായ്ക്ക് ചെയ്ത, പ്രിസർവ്ഡ് ഭക്ഷണം പരിമിതിപ്പെടുത്തുക. പ്രകൃതിദത്തമായ, കുറഞ്ഞ പ്രോസസ്സ് ചെയ്ത ആഹാരം തിരഞ്ഞെടുക്കാം. ഫുഡ് പാക്കറ്റുകളിലെ ലേബലുകൾ വായിച്ചു മനസ്സിലാക്കി, നല്ലത് നോക്കി വാങ്ങുക.

മനുഷ്യന് ഇപ്പോൾ ഉണ്ടാകുന്ന കൂടുതൽ അസുഖങ്ങൾക്കും കാരണം ഭക്ഷണമാണ്. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി പ്രവർത്തിക്കുന്നു.

ഓരോ മനുഷ്യനും വിലയുണ്ട്, നല്ല ഭക്ഷണം നമ്മുടെ അവകാശമാണ്.

Subscription Form

Leave a Comment