അകാരണമായ ഭയത്തിന് പിന്നിൽ നമ്മുടെ തലച്ചോറാണോ? അമിഗ്ദലയെക്കുറിച്ച് അറിയേണ്ടതെല്ലാം.

ഓർമവെച്ച നാൾ മുതൽ ഞാനൊരു സിനിമ പ്രേമിയാണ്, അച്ഛനും അമ്മയും സിനിമ കാണാൻ തീയേറ്ററിൽ പോകാറില്ല, അതിനാൽ ഞാൻ ബന്ധുക്കളുടെ കൂടെയാണ് സിനിമ കാണാൻ പോയിരുന്നത്. വയസ്സ് കൂടിയപ്പോൾ അച്ഛന്റെ സമ്മതത്തോടെ, എന്റെ ഒരു ബന്ധു അദ്ദേഹം എന്നെ തീയേറ്ററിൽ കൊണ്ട് പോയി സിനിമ ടിക്കറ്റ് എടുത്ത് അകത്തു കയറ്റി വിടും. പിന്നീട് ഞാൻ ഒറ്റയ്ക്ക് സിനിമ കാണാൻ പോയി തുടങ്ങി. കുറച്ച് വർഷങ്ങൾ കഴിഞ്ഞു സിനിമ തിയേറ്ററിന്റെ മുന്നിൽ എത്തുമ്പോൾ എനിക്ക് ഭയം തോന്നുന്നു. ആരൊക്കെ … Read more

രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന നമ്മുടെ ഭക്ഷണശീലങ്ങൾ: ഒരു തിരുത്തൽ അനിവാര്യമല്ലേ?

എന്റെ സുഹൃത്ത് ഓഫീസ് ജീവനക്കാരനാണ്, എല്ലാ ദിവസവും ജോലി കഴിഞ്ഞു സ്ഥിരമായി കളിക്കാൻ പോകുമായിരുന്നു. അപ്പോഴാണ് കോവിഡ് എന്ന മഹാമാരി ലോകം മുഴുവൻ വ്യാപിക്കുകയും, “രാജ്യങ്ങൾ ലോക്ക് ഡൌൺ പ്രഖ്യാപിക്കുകയും ചെയ്തു”. കോവിഡ് സാഹചര്യങ്ങൾ തുടർന്ന് കൂട്ടുകാരന് കളിക്കാൻ പറ്റിയില്ല, ശരീരം അനങ്ങി ഒന്നും ചെയ്തതുമില്ല. ഒരിക്കൽ ചെറിയ തലവേദന തുടങ്ങി ഡോക്ടറെ കാണിക്കാതെ ഗുളിക വാങ്ങി കഴിച്ചു, പക്ഷെ തലവേദന മാറിയില്ല. അത് സാവധാനം തലവേദനയിൽ നിന്നും തലപ്പെരുപ്പമായി മാറി. കുറച്ചു ദിവസം കഴിഞ്ഞിട്ടും തലപ്പെരുപ്പം … Read more

സൂപ്പർ ഹ്യൂമൻ ആകാൻ 7 വഴികൾ: ആരോഗ്യമുള്ള ജീവിതത്തിന് പുതിയൊരു തുടക്കം

എന്റെ സുഹൃത്തിന് ഒരു അസുഖം ബാധിച്ചു, ഡോക്ടറിനെ കണ്ടു നിർദ്ദേശിച്ച  മരുന്ന് കഴിച്ചു, പക്ഷെ അസുഖം ഭേദമായില്ല. കുറച്ചു നാളുകൾക്ക് ശേഷം ആരോഗ്യാവസ്ഥ മോശമാകാൻ തുടങ്ങി, ഇത് അവനെ  മാനസികമായി തളർത്തി. പിന്നീട്  ആരുടെയോ നിർദ്ദേശമനുസരിച്ചു ഒരു വൈദ്യനെ കാണിച്ചു മരുന്ന് കഴിച്ചു, അസുഖം മാറിയില്ല. ഭയം കൊണ്ട് നിറഞ്ഞ അവൻ പരിചയമുള്ള ആളുകൾ  പറഞ്ഞതനുസരിച്ച് വ്യത്യസ്ത മരുന്നുകളും രീതികളും പരീക്ഷിക്കാൻ തുടങ്ങി, എന്നാൽ ഫലം കണ്ടില്ല. ഒരാൾ അവനെ പറഞ്ഞു വിശ്വസിപ്പിച്ചു നിങ്ങളുടെ ദൈവം യഥാർത്ഥമല്ല … Read more

ഏകാന്തതയല്ല, ഇത് ആത്മസാക്ഷാത്കാരം: ഒറ്റയാൾ ജീവിതത്തിന്റെ സൗന്ദര്യം

എനിക്ക് നാല്പത് വയസ്സാകാറായി, ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ നേരിട്ട ചോദ്യമാണ് വിവാഹം കഴിക്കുന്നില്ലേ ? കഴിക്കാത്തതിന്റെ കാരണം എന്താണ് ? വിവാഹം എന്റെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടില്ല എന്ന വാസ്തവം കുറച്ചു കാലം മുന്നേ മനസ്സിലാക്കി, അതിനാൽ വിവാഹം കഴിക്കാൻ സാധിച്ചില്ല. ഇനി കഴിക്കുമോ എന്ന് ചോദിച്ചാൽ, ജീവിത സാഹചര്യങ്ങൾ ശരിയാകുമെങ്കിൽ നോക്കാം. ഞാൻ ഒറ്റയ്ക്കല്ല, വീട്ടിൽ മാതാപിതാക്കളും, രണ്ട് സഹോദരന്മാരും ഉണ്ട്. എന്നെ എല്ലാവരും പറഞ്ഞു ഭയപ്പെടുത്തിയ കാര്യമാണ് വിവാഹം കഴിച്ചില്ലെങ്കിൽ ആരും കൂടെ … Read more

വാർത്തകൾ നമ്മെ രോഗികളാക്കുന്നുവോ? 24 മണിക്കൂർ വാർത്താ ചക്രവും മാനസികാരോഗ്യവും.

“വിവരസാങ്കേതികവിദ്യയുടെഅടിസ്ഥാനത്തിലാണ് ഇന്നത്തെ ലോകം ചലിക്കുന്നത്”, അതിൽ ഉൾപ്പെടുന്ന ഒരു ഭാഗമാണ് ന്യൂസ്. ലോകത്തിൽ, നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ വാർത്തകൾ ഒരുപാട് സഹായിക്കുന്നു. ഗവണ്മെന്റ് മുന്നറിയിപ്പുകൾ, വികസന പ്രവർത്തനങ്ങൾ, പരീക്ഷകൾ,ജോലി, ക്ഷേമ പെൻഷൻ, ഓഹരി വിപണി, സാങ്കേതികവിദ്യ, ആഘോഷങ്ങൾ, യാത്രകൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും  വാർത്തകളിലൂടെ  അറിയാൻ സാധിക്കും. അതിനാൽ തന്നെ വാർത്തകൾ  കാണാതിരിക്കാൻ ഇന്നത്തെ കാലത്ത് സാധിക്കില്ല. ടെലിവിഷൻ, സോഷ്യൽ മീഡിയ, ഇന്റർനെറ്റ്, പരമ്പരാഗത മാധ്യമങ്ങൾ എന്നിവയിലൂടെ നാം നിരന്തരം വിവരങ്ങൾ കൊണ്ട് ബോംബാർഡ് ചെയ്യപ്പെടുന്നു. 24 മണിക്കൂർ വാർത്താ ചക്രം ഒരിക്കലും  നിർത്തുന്നില്ല.  നമ്മൾ വാർത്തകൾ തിരയുന്നില്ലെങ്കിൽ പോലും, സോഷ്യൽ മീഡിയയിലും ക്ലിക്ക്ബേയ്റ്റ് തലക്കെട്ടുകളിലും നമ്മൾ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ  അവ പ്രത്യക്ഷപ്പെടുന്നു. വാർത്തകൾ നേരിട്ട് കാണാത്തവർ പോലും, മറ്റുള്ളവരിൽ നിന്നും കേട്ടറിഞ്ഞ് … Read more

ആധുനിക ജീവിതത്തിന്റെ വെല്ലുവിളികൾ: മാനസികാരോഗ്യത്തിന്റെ പ്രാധാന്യം

നമ്മുടെ ജീവിതം ഇന്ന് പലവിധ സമ്മർദ്ദങ്ങളാൽ നിറഞ്ഞിരിക്കുന്നു. ജോലി, കുടുംബ ഉത്തരവാദിത്വങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, സാമൂഹിക പ്രതിബദ്ധതകൾ എന്നിവയൊക്കെ ഒരാളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു. പലരും ഈ സമ്മർദ്ദങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അവരുടെ മനസ്സിന്റെ ആരോഗ്യത്തെ അവഗണിക്കുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം മനസ്സ് ആരോഗ്യമുള്ളപ്പോൾ മാത്രമേ ശരീരവും ആരോഗ്യകരമായി നിലനിൽക്കൂ. പലരും ശാരീരികാരോഗ്യത്തിന് പ്രാധാന്യം നൽകുകയും മാനസികാരോഗ്യത്തെ അവഗണിക്കുകയും ചെയ്യുന്നു. ഇത് ദീർഘകാലത്തിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകാം. ഉത്തമമായ മാനസികാരോഗ്യം വ്യക്തിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും നല്ല തീരുമാനങ്ങൾ … Read more