
വിദ്യാഭ്യാസത്തിലും, ആരോഗ്യത്തിലും, ജീവിത നിലവാരത്തിലും ഏതൊക്കെ രാജ്യങ്ങളും, സ്ഥലങ്ങളും വികസിച്ചിട്ടുണ്ടോ, അവിടെയെല്ലാം ജനന നിരക്ക് കുറയുന്നു. ലോകം ഇനി നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്, ശിശു ജനന നിരക്ക് അല്ലെങ്കിൽ പ്രസവ നിരക്ക് അപകടകരമായ രീതിയിൽ താഴ്ന്നു കൊണ്ടിരിക്കുന്നു. ഇത് ലോകത്തെ സംബന്ധിച്ച് ഭാവിയിൽ സാമൂഹികവും സാമ്പത്തികവുമായ വലിയ വെല്ലുവിളികൾ സൃഷ്ടിക്കും.

കടപ്പാട്: യു.എൻ ഡാറ്റ
2014 vs 2025: ഒരു താരതമ്യം
| വിഭാഗം | 2014 (യഥാർത്ഥ കണക്ക്) | 2025 (പ്രതീക്ഷിക്കുന്നത്) | വ്യത്യാസം |
| ജനന നിരക്ക് (Birth Rate) | ~19.77 | ~17.13 | -13.3% |
| ഫെർട്ടിലിറ്റി നിരക്ക് (TFR) | ~2.52 | ~2.30 – 2.40 | -8.7% |
(കുറിപ്പ്: 1,000 ആളുകൾക്ക് എത്ര കുഞ്ഞുങ്ങൾ ജനിക്കുന്നു എന്നതാണ് ജനന നിരക്ക്. ഒരു സ്ത്രീക്ക് അവളുടെ ജീവിതകാലത്ത് ശരാശരി എത്ര കുട്ടികൾ ഉണ്ടാകുന്നു എന്നതാണ് ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് അഥവാ TFR.)
ഇരുപതും അൻപതും വർഷങ്ങൾ കഴിയുമ്പോൾ മാത്രമേ ഇതിന്റെ യഥാർഥ ചിത്രം മനസ്സിലാക്കാൻ കഴിയൂ. കുട്ടികളുടെ എണ്ണം നോക്കി ഒരു വിശകലനം നടത്തിയാൽ, ജനസംഖ്യ നിലനിർത്താൻ ആവശ്യമായ 2.1 എന്ന നിരക്കിൽ നിന്നും താഴുകയാണ്. ജനസംഖ്യാ കുറവ് തൊഴിൽ ശക്തി കുറയ്ക്കുന്നതിലൂടെ, സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള ആവശ്യം ക്രമേണ കുറയും, സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കും. സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും, സാമൂഹിക പരിപാടികൾക്ക് ധനസഹായം നൽകാൻ സാധിക്കില്ല, അടിസ്ഥാന സൗകര്യങ്ങൾ പരിപാലിക്കുന്നതിലും ഇത് വെല്ലുവിളികൾ സൃഷ്ടിക്കും.
- തൊഴിൽ ശക്തിയുടെ കുറവ്
- സാമ്പത്തിക മാന്ദ്യം
- സാമൂഹിക സേവനങ്ങളുടെ തകർച്ച
- കുടുംബ ബന്ധങ്ങളിലെ മാറ്റം
- പ്രായമായവരുടെ സംരക്ഷണം
ജനസംഖ്യ കുറയുന്ന രാജ്യങ്ങൾ
ദക്ഷിണ കൊറിയ, ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി, സ്പെയിൻ, ഗ്രീസ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ കടുത്ത ജനസംഖ്യാ തകർച്ച നേരിടുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയെങ്കിലും, ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ജനന നിരക്ക് കുറയുകയാണ്. അതിൽ ആദ്യം വരുന്ന സംസ്ഥാനമാണ് കേരളം, തമിഴ്നാട്, ഡൽഹി.
ജനസംഖ്യ കുറയാനുള്ള പ്രധാന കാരണങ്ങൾ
- സ്ത്രീ വിദ്യാഭ്യാസവും തൊഴിലും
- വൈകിയുള്ള വിവാഹം
- ജീവിതശൈലി മാറ്റങ്ങൾ
- ഗർഭനിരോധന മാർഗ്ഗങ്ങൾ
- സാമ്പത്തിക ചെലവ്
- കുടിയേറ്റം
- വന്ധ്യത
ജനസംഖ്യ കുറയുന്നത് തടയാൻ മുൻകരുതലുകൾ
- തൊഴിൽ സംസ്കാരം നിയന്ത്രിക്കുക
- മാതൃത്വ കരിയർ സുരക്ഷിതമാക്കുക
- കുഞ്ഞുങ്ങളുടെ പരിചരണം ലിംഗഭേദമില്ലാതെ പങ്കിടുക
- വിദ്യാഭ്യാസ ചെലവുകൾ എല്ലാവർക്കും താങ്ങാനാവുന്ന വിധത്തിൽ പരിഷ്കരിക്കുക
- എല്ലാവർക്കും വീട് നിർമിക്കാൻ സഹായം നൽകുക
- കുടുംബ രൂപീകരണത്തെ പിന്തുണയ്ക്കുക
ഫെർട്ടിലിറ്റി നിരക്ക് 2 താഴെ വന്നാൽ, അതിനെ തിരികെ കൊണ്ട് വരാൻ വളരെ ബുദ്ധിമുട്ടാണ്. ജനങ്ങൾക്ക് വെറുതെ പണം നൽകിയിട്ടു കാര്യമില്ല, ആദ്യം അവരുടെ ജീവിതം സുരക്ഷിതം ആക്കണം. വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകളും, മാനസിക സമ്മർദ്ദങ്ങളും, സമയ കുറവും എല്ലാം ഫെർട്ടിലിറ്റി നിരക്കിനെ ബാധിക്കും. മനുഷ്യരാശിയെ രക്ഷിക്കാൻ എല്ലാ രാജ്യങ്ങളും, സമൂഹവും മുന്നോട്ട് വരണം.
വിവാഹം കഴിക്കണോ? കുഞ്ഞുങ്ങൾ വേണോ ? വേണമെങ്കിൽ എത്ര? ഇതൊക്കെ വ്യക്തിപരമായ തീരുമാനമാണ്. ലോകം എന്ന് കാണുന്ന നിലയിൽ എത്തിച്ചേർന്നത് ഒന്നോ രണ്ടോ വ്യക്തികളുടെ സംഭാവന കൊണ്ടല്ല, ഒരു കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്, ആ കൂട്ടമാണ് സമൂഹം. ഇന്ന് കാണുന്ന എല്ലാ വികസനത്തിനും അല്ലെങ്കിൽ ഇനി വരാനുള്ള വികസങ്ങൾക്കും അടിസ്ഥാനം ജനങ്ങളാണ്. ജനസംഖ്യ കുറഞ്ഞാൽ ഇതെല്ലാം കുറയും, സാമ്പത്തിക വ്യവസ്ഥ തകരും. നമുക്ക് നമ്മളോട് മാത്രമല്ല പ്രതിബദ്ധത, സമൂഹത്തിനോടും കടപ്പാട് ഉണ്ടാകണം. ഒരാൾക്കും ഇക്കാലത്ത് ഒറ്റക്ക് ജീവിക്കാൻ പറ്റില്ല, കൂടെ ആരും കൂട്ടിനില്ലെങ്കിലും, സാധനങ്ങൾക്കും സേവനങ്ങൾക്കും നമുക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ സാധിക്കില്ല. ആണാണോ വലുത് പെണ്ണാന്നോ വലുത് എന്ന ചോദ്യത്തിന് ഇവിടെ ഒരു പ്രസക്തിയും ഇല്ല.
ഉപസംഹാരം
സയൻസ് ഉള്ള കാലത്തോളം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്. അതിനാൽ കുഞ്ഞുങ്ങളുടെ കുറവ് ഒരു പക്ഷെ സയൻസ് നികത്താൻ കഴിയും. ആർട്ടിഫിഷ്യൽ ആയി കുഞ്ഞുങ്ങളെ സൃഷ്ടിച്ചു. എന്നാൽ അത്തരമൊരു ലോകത്ത് മനുഷ്യന് എന്ത് വിലയുണ്ടാകും? എന്ന് മാത്രമല്ല കൂടെ നഷ്ടമാകുന്നത് വൈകാരിക ബുദ്ധിയും, സ്വാതന്ത്യവും, ആയിരിക്കും. ജീവിത നിലവാരവും, വ്യക്തിഗത സ്വാതന്ത്യവും പ്രധാനപെട്ടതാണെങ്കിലും, സമൂഹത്തിനോടുള്ള ഉത്തരവാദിത്തവും പങ്കാളിത്തവും അവഗണിക്കരുത്. ഭാവി തലമുറയ്ക്ക് ശക്തമായ സമൂഹം ഉറപ്പാക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.