
ആധുനിക സമൂഹത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നമാണ് സാമ്പത്തിക ബാധ്യത. നല്ലൊരു വരുമാനം ഉണ്ടായിട്ടുപോലും പലരും സാമ്പത്തിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. എന്തുകൊണ്ടെന്നാല്‍, എങ്ങനെ പണം ഉപയോഗിക്കണമെന്ന് ആരും പഠിപ്പിച്ചു കൊടുത്തിട്ടില്ല. ചിലർ സാമ്പത്തിക പ്രശ്‍നങ്ങൾ കാരണം കുടുംബമടക്കം ആത്മഹത്യ ചെയ്യുന്നു, ചിലർ ഒറ്റയ്ക്ക് കടുംകൈ ചെയ്യുന്നു. പണം എങ്ങനെ വിനിയോഗിക്കണമെന്ന് ഒരു സാധാരണക്കാരൻ ഒരു പാഠ്യപദ്ധതിയിലും പഠിപ്പിക്കപ്പെടുന്നില്ല, വീടുകളിൽ നിന്ന് പോലും പറഞ്ഞു കൊടുക്കുന്നില്ല. അതിനെല്ലാമുപരി പണം എങ്ങനെ കൈകാര്യം ചെയ്യാം എന്നുള്ള അറിവ് നേടുന്നില്ല.
പണം ബുദ്ധിപൂര്‍വം കൈകാര്യം ചെയ്താൽ ഭാവിയിൽ നമുക്ക് ലക്ഷ്യങ്ങള്‍ നേടുന്നതിനും, സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുന്നതിന് സഹായിക്കും. അതിനായി വേണ്ടത് ഒരാൾക്ക് എത്ര വരുമാനം വരുന്നു എന്ന് കണക്കു കൂട്ടുക, എത്ര രൂപ ചിലവഴിക്കുന്നു, എഴുതി തയ്യാറാക്കാം. ഇതിൽ നിന്നും അനാവശ്യ ചെലവു കണ്ടെത്തുക. എന്തൊക്കെയാണ് അനാവശ്യ ചെലവുകൾ, പലർക്കും അനാവശ്യ ചെലവിനെ പറ്റി ഒരു ധാരണയില്ല.
ആഡംബര ജീവിതം, വലിയ പൈസ ചെലവാക്കി വീട് വാങ്ങുകയോ, നിർമിക്കുകയോ ചെയ്യുന്നത്, വീട് വീണ്ടും പുതുക്കി പണിയുന്നത്. മാസം തോറും പുതിയ ഡ്രസ്സുകൾ വാങ്ങുന്നത്, വിലകൂടിയ സാധനങ്ങൾ വാങ്ങുന്നത്, എല്ലാ ദിവസം പുറത്തു നിന്നുള്ള ഭക്ഷണം, ആവശ്യമില്ലാതെ സാധനങ്ങള്‍ വാങ്ങിച്ചു കൂട്ടുന്നത്, ആഡംബര വിവാഹം,വില കൂടിയ ഫോണുകൾ, വില കൂടിയ വാഹനങ്ങൾ.
സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താൻ
എത്ര വരുമാനം ഉണ്ടെന്ന് കണക്കാക്കുക, അത് കഴിഞ്ഞു കിട്ടുന്ന വരുമാനത്തിന് താഴെ ചെലവ് നിർത്തുക.100 രൂപ ഉണ്ടെങ്കിൽ 70 രൂപ ചെലവുകൾക്ക് ഉപയോഗിക്കുക, 20 ഇൻവെസ്റ്റ് ചെയ്യുക, 10 രൂപ കരുതി വെയ്ക്കുക. കടമുണ്ടെങ്കിൽ കൂടുതൽ പലിശ വരുന്ന വായ്പകൾ ആദ്യം അടച്ചു തീർക്കുക. ആശുപത്രി ചെലവുകൾക്ക് ഒരുപാട് പൈസ ആവശ്യമായി വരുന്നു, അതുകൊണ്ട് ഒരു ആരോഗ്യ ഇൻഷുറൻസ് എടുക്കുക. ജോലിക്ക് പോകുമ്പോൾ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കഴിവതും ഉപയോഗിക്കാൻ ശ്രമിക്കുക, സാമ്പത്തികമായി സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിക്ഷേപം നടത്തുക.
നിക്ഷേപം
കൂട്ടുപലിശയിലാണ് നിക്ഷേപം പ്രവര്‍ത്തിക്കുന്നത്, നിക്ഷേപങ്ങൾ വളരാൻ സമയമെടുക്കും, നിക്ഷേപങ്ങൾക്കുമേൽ പലിശ ലഭിക്കുന്നു. ഒരു ചെറിയ തുക മാസം തോറും SIP വഴി നിക്ഷേപിച്ചാൽ, വർഷങ്ങൾ കഴിയുംതോറും നിക്ഷേപം വളരുന്നു, നിങ്ങള്‍ക്ക് അത് മനസ്സിലാക്കാൻ സാധിക്കും. നിക്ഷേപത്തില്‍ ഏറ്റവും പ്രധാനം ക്ഷമയാണ്, ക്ഷമയോടെ കാത്തിരിക്കുക അതൊരു വലിയ തുകയായി മാറും. നമ്മൾ മറ്റുള്ളവരെക്കാൾ മിടുക്കനാകണമെന്നില്ല എന്നാൽ നമ്മൾ മറ്റുള്ളവരെക്കാൾ കൂടുതൽ അച്ചടക്കം പാലിക്കണം, എങ്ങനെയെന്നാൽ പണം നിക്ഷേപിക്കുന്നത് വഴി.
ഉപസംഹാരം
പണം മാത്രമല്ല ജീവിതത്തിൽ പ്രധാനം, പക്ഷേ പണം ഉപയോഗിച്ച് നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിതി വരെ പരിഹാരം കാണാൻ സാധിക്കും. എത്ര വരുമാനം ഉണ്ടായിട്ടും, അതെങ്ങനെ ചെലവഴിക്കാം എന്ന് പഠിക്കാതിരുന്നാൽ, ജീവിക്കാൻ വളരെ ബുദ്ധിമുട്ടും. മറ്റുള്ളവർ പണം ചെലവഴിക്കുന്നത്, സാധനങ്ങൾ വാങ്ങുന്നത്, ജീവിക്കുന്നത് കണ്ട്, ഒരിക്കലും സ്വന്തം ജീവിതത്തിൽ പകർത്താൻ ശ്രമിക്കരുത്.
ഒരു വൃക്ഷം വളരാൻ സമയമെടുക്കും, അതുപോലെ തന്നെ മിക്ക മികച്ച നിക്ഷേപങ്ങളും. നേരത്തെ ആരംഭിക്കുക, ക്ഷമയോടെയിരിക്കുക, നിങ്ങളുടെ പണം വളരാൻ അനുവദിക്കുക – Warren Buffett
നിങ്ങൾ എത്ര പണം സമ്പാദിക്കുന്നു എന്നതല്ല, നിങ്ങൾ എത്ര പണം സൂക്ഷിക്കുന്നു, അത് നിങ്ങൾക്കായി എത്ര കഠിനമായി പ്രവര്‍ത്തിക്കുന്നു, എത്ര തലമുറയിലേക്ക് നിങ്ങൾ അത് സൂക്ഷിക്കുന്നു – Robert Kiyosaki