വാർത്തകൾ നമ്മെ രോഗികളാക്കുന്നുവോ? 24 മണിക്കൂർ വാർത്താ ചക്രവും മാനസികാരോഗ്യവും.
“വിവരസാങ്കേതികവിദ്യയുടെഅടിസ്ഥാനത്തിലാണ് ഇന്നത്തെ ലോകം ചലിക്കുന്നത്”, അതിൽ ഉൾപ്പെടുന്ന ഒരു ഭാഗമാണ് ന്യൂസ്. ലോകത്തിൽ, നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ വാർത്തകൾ ഒരുപാട് സഹായിക്കുന്നു. ഗവണ്മെന്റ് മുന്നറിയിപ്പുകൾ, വികസന പ്രവർത്തനങ്ങൾ, പരീക്ഷകൾ,ജോലി, ക്ഷേമ പെൻഷൻ, ഓഹരി വിപണി, സാങ്കേതികവിദ്യ, ആഘോഷങ്ങൾ, യാത്രകൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും വാർത്തകളിലൂടെ അറിയാൻ സാധിക്കും. അതിനാൽ തന്നെ വാർത്തകൾ കാണാതിരിക്കാൻ ഇന്നത്തെ കാലത്ത് സാധിക്കില്ല. ടെലിവിഷൻ, സോഷ്യൽ മീഡിയ, ഇന്റർനെറ്റ്, പരമ്പരാഗത മാധ്യമങ്ങൾ എന്നിവയിലൂടെ നാം നിരന്തരം വിവരങ്ങൾ കൊണ്ട് ബോംബാർഡ് ചെയ്യപ്പെടുന്നു. 24 മണിക്കൂർ വാർത്താ ചക്രം ഒരിക്കലും നിർത്തുന്നില്ല. നമ്മൾ വാർത്തകൾ തിരയുന്നില്ലെങ്കിൽ പോലും, സോഷ്യൽ മീഡിയയിലും ക്ലിക്ക്ബേയ്റ്റ് തലക്കെട്ടുകളിലും നമ്മൾ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ അവ പ്രത്യക്ഷപ്പെടുന്നു. വാർത്തകൾ നേരിട്ട് കാണാത്തവർ പോലും, മറ്റുള്ളവരിൽ നിന്നും കേട്ടറിഞ്ഞ് … Read more