സോഷ്യൽ മീഡിയ: സത്യവും മിഥ്യയും

എന്റെ ചിന്തകൾ മാത്രമാണ് ശരിയെന്ന് കരുതുന്ന നമ്മൾ സത്യത്തിൽ കാണുന്നതും കേൾക്കുന്നതും എല്ലാം ശരിയാണോ? അതിന്റെ ആധികാരികത എത്രപേർ പരിശോധിക്കുന്നുണ്ട് ? നമ്മൾ കേൾക്കുന്നതോ, കാണുന്നതോ ആയ കാര്യം ഒരു ഉറപ്പും വരുത്താതെ മറ്റുള്ളവരെ അറിയിക്കുകയാണ്. മുൻകാലങ്ങളിൽ വിവരങ്ങൾ ആളുകൾ പറഞ്ഞു പരത്തിയിരുന്നു, ഇന്ന് സോഷ്യൽ മീഡിയ വഴി വിവരങ്ങൾ വളരെ വേഗത്തിൽ ആളുകളിലേക്ക് എത്തിപ്പെടുകയാണ്. കൂടുതലും തെറ്റായ വിവരങ്ങളാണെന്ന് മാത്രം

ഫാക്ട് ചെക്ക് എന്ന സംവിധാനം സോഷ്യൽ മീഡിയയിൽ നിലവിലുണ്ടെങ്കിലും എല്ലാ തെറ്റായ വിവരങ്ങളെയും  അതിനു  തടയിടാനാകില്ല. കൂടുതൽ  ആളുകളും അസത്യമായ കാര്യങ്ങളാണ് മനസ്സിലാക്കുന്നത്. അവർ സോഷ്യൽ മീഡിയയിൽ  പിന്തുടരുന്ന ആളുകളും, പേജുകളും, അവർക്കറിയുന്ന  വ്യക്തികളും പറയുന്ന കാര്യങ്ങളാണ്  കൂടുതലും വിശ്വസിക്കുന്നത്. സമൂഹത്തിലെ ഒരു  പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുറി വൈദ്യന്മാരുടെ ഉപദേശം. ഇവർ പറയുന്നത് കേൾക്കുമ്പോൾ ശരിയാണെന്ന് തോന്നും എന്നാൽ  യഥാർത്ഥത്തിൽ ഒന്നും ശരിയല്ല.

എന്താണ് സത്യം എന്താണ് മിഥ്യ 

എങ്ങനെയാണ് ഇന്റർനെറ്റ് ചാർജ് ചെയ്യുന്നത്കൊണ്ട് മാത്രം മൊബൈൽ അപ്പ്ലിക്കേഷൻസ് ഫ്രീ ആയി ഉപയോഗിക്കാൻ സാധിക്കുന്നത് ? സ്മാർട്ട് ഫോൺ ഉള്ളവർ വിശ്വസിക്കുന്നത് ഞങ്ങൾക്ക് സ്വകാര്യതയുണ്ടന്നാണ്. നിങ്ങളുടെ ഫോണിൽ  സൂക്ഷിച്ചിരിക്കുന്ന എല്ലാ  വിവരങ്ങളും, നിങ്ങളുടെ ഫോൺ കമ്പനിക്കും, അതിൽ ഇൻസ്റ്റാൾ  ചെയ്തിരിക്കുന്ന  ആപ്പ്ളിക്കേഷനുകൾക്കും കാണാൻ കഴിയും, വിവരങ്ങൾ  അവരുടെ സെർവറിൽ സൂക്ഷിക്കുകയും, ചില വിവരങ്ങൾ  3rd പാർട്ടീസിന്‌ വിൽക്കുകയും ചെയ്യും. ഹാക്കർമാർക്കും വിവരങ്ങൾ ചോർത്താൻ സാധിക്കും.

ഇന്ത്യയിൽ ആർ‌ബി‌ഐ ഉൾപ്പെടെ ഒരു ബാങ്കും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ  പണത്തിന് പൂർണ്ണ ഗ്യാരണ്ടി നൽകുന്നില്ല.  എന്നിരുന്നാലും, പരിമിതമായ നിക്ഷേപ ഇൻഷുറൻസ് സംവിധാനം  നിലവിലുണ്ട്.

തലയിൽ ആപ്പിൾ വീണതാണ്  ഗുരുത്വാകർഷണം നിയമം  കണ്ടുപിടിയ്ക്കാൻ ഐസക് ന്യൂട്ടന്റെ  സഹായിച്ചതെന്ന്  ജനങ്ങൾ വിശ്വസിക്കുന്നത്. യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ തലയിൽ അല്ല ആപ്പിൾ വീണത്, കണ്മുന്നിൽ തറയിലാണ് വീഴുന്നത്.  ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി  നിർത്താൻ കഴിയില്ല.

പാമ്പ് കടിച്ചാൽ മുറിവിന് മുകളിൽ കെട്ടിയതുകൊണ്ടോ,  കടിച്ച ഭാഗത്തു നിന്നും രക്തം ഊറ്റി കളഞ്ഞതുകൊണ്ടോ കടി കൊണ്ട ആളെ രക്ഷിക്കാൻ കഴിയില്ല. കടിച്ച  പാമ്പിനെ കൊണ്ട് വിഷം ഇറക്കുക എന്നത് സത്യമല്ല. 

ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനുള്ള  മാർഗങ്ങളായി ഡീടോക്സ് ഡയറ്റുകളും, മരുന്നുകളും പ്രചരിപ്പിക്കപ്പെടുന്നു. പ്രാഥമികമായി കരൾ, വൃക്കകൾ, വൻകുടൽ, എന്നിവ മാലിന്യ ഉൽപ്പന്നങ്ങളും ദോഷകരമായ വസ്തുക്കളും സ്വയം ഫിൽട്ടർ ചെയ്യുകയും ഇല്ലാതാക്കുകയും ചെയ്യുന്നു.  മനുഷ്യ ശരീരം സ്വാഭാവികമായും വിഷവിമുക്തമാക്കുന്നു.

കൊഴുപ്പുകൾ ഹൃദയത്തിന് ദോഷകരമാണ്. ചില  കൊഴുപ്പുകൾ അനാരോഗ്യകരമാണെങ്കിലും, മറ്റുള്ളവ ഹൃദയാരോഗ്യത്തിനും ശരീരത്തിനും നല്ലതാണ്.

ദിവസവും എല്ലാവരും 13 ഗ്ലാസ് വെള്ളം കുടിക്കേണ്ട ആവശ്യം ഇല്ല.  നിങ്ങളുടെ മൂത്രം കടും മഞ്ഞ  നിറത്തിലാണെങ്കിൽ, നിങ്ങൾ വളരെ സജീവമാണെങ്കിൽ  അല്ലെങ്കിൽ നിങ്ങൾ ചൂടുള്ള കാലാവസ്ഥയിൽ ജീവിക്കുന്നുവെങ്കിലോ കൂടുതൽ വെള്ളം കുടിക്കണം.

ആരോഗ്യമുള്ള വ്യക്തികൾ ഒരു ദിവസം ഒന്നോ രണ്ടോ മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നില്ല. മഞ്ഞക്കരുവിൽ കൊളസ്ട്രോൾ ഉണ്ട്, എന്നാൽ ദോഷകരമല്ല. മുട്ടകളിൽ ഒമേഗ-3 പോലുള്ള  പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗ സാധ്യത  കുറയ്ക്കും.

നല്ല ആരോഗ്യത്തിനും, പേശിക്കും വേണ്ടി  മണിക്കൂറുകളോളം ജിമ്മിൽ വർക്ക് ചെയ്യേണ്ട  ആവശ്യം ഇല്ല. നിങ്ങളൊരു പ്രൊഫഷണൽ വർക്ക് ഔട്ട് അല്ല ചെയ്യുന്നതെങ്കിൽ ഒരിക്കലും പ്രോട്ടീൻ പൌഡർ ഉപയോഗിക്കരുത്. 

ശരീര ഭാരമുള്ളവർ, കൊളസ്ട്രോൾ  കൂടിയ ആളുകൾ, നല്ല ആരോഗ്യം ആഗ്രഹിക്കുന്നവർ ആഹാരം നിയന്ത്രിക്കുക, പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക, 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുക.

പ്രമേഹത്തിനും കൊളസ്ട്രോൾ നിയന്ത്രണത്തിനും  ഭക്ഷണക്രമം നിയന്ത്രിക്കാതെ മരുന്നുകളെ മാത്രം ആശ്രയിക്കുന്നത് നല്ലതല്ല. രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിയന്ത്രിക്കാൻ മരുന്നുകൾ സഹായിക്കുമെങ്കിലും, മൊത്തത്തിലുള്ള ആരോഗ്യത്തിന് ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക.

കോവിഡ്-19 മായി ബന്ധപ്പെട്ട വാക്സിനേഷൻ കഴിഞ്ഞ് 5 വർഷത്തിനുശേഷവും, ജനങ്ങൾക്ക് എന്ത് അസുഖം വന്നാലും വാക്‌സിന്റെ പാർശ്വഫലമാണെന്ന് വിശ്വസിക്കുന്നു. വാക്സിൻ പാർശ്വഫലങ്ങൾ ഹ്രസ്വകാലമാണ്, അവ നൽകിയ ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾക്കുള്ളിൽ പാർശ്വഫലങ്ങൾ കാണിക്കും. കോവിഡ്-19 വാക്സിനുകളിൽ നിന്നുള്ള ഗുരുതരമായ ദീർഘകാല ഫലങ്ങൾ വളരെ അപൂർവമായി മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നാടൻ കോഴി മുട്ട വെള്ള കോഴി മുട്ടയേക്കാൾ നല്ലതാണ്. വെളുത്ത മുട്ടകളെ (12.23g / 100g) അപേക്ഷിച്ച് തവിട്ട് മുട്ടകളിൽ അൽപ്പം കൂടുതൽ പ്രോട്ടീൻ (12.80g / 100g) അടങ്ങിയിരിക്കുന്നു. ഇതൊരു വലിയ വ്യത്യാസമല്ല. വെളുത്ത തൂവലുള്ള കോഴികൾ വെളുത്ത മുട്ടകൾ ഇടുന്നു, തവിട്ട് തൂവലുള്ള കോഴികൾ തവിട്ട് മുട്ടകൾ ഇടുന്നു.

എച്ച്ഐവി സാധാരണ സമ്പർക്കത്തിലൂടെയാണ് പകരുന്നത്. കെട്ടിപ്പിടിക്കുന്നതിലൂടെയോ, ചുംബിക്കുന്നതിലൂടെയോ, ടോയ്‌ലറ്റുകൾ പങ്കിടുന്നതിലൂടെയോ, ഒരേ പാത്രങ്ങളും കുടിവെള്ള ഗ്ലാസുകളും ഉപയോഗിക്കുന്നതിലൂടെയോ എച്ച്ഐവി പകരില്ല.

ഉപസംഹാരം

നിങ്ങൾ കേൾക്കുന്നതും കാണുന്നതായ കാര്യങ്ങൾ  ശരിയാണോ എന്ന് ഉറപ്പുവരുത്തുക. പൂർണമായും അറിഞ്ഞുകൂടാത്ത വിവരങ്ങൾ ഒരിക്കലും  പങ്കുവെയ്ക്കരുത്. സ്വയം ചികിത്സ ചെയ്യരുത്, മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യരുത്. 

Leave a Comment