ഉള്ളുരുകുന്ന വീടുകൾ: കുടുംബ കടബാധ്യത എന്ന നിശബ്ദ കൊലയാളി
പുലർച്ചെ മൊബൈൽ റിങ് ചെയ്യുന്നത് കേട്ട് ഉണർന്നപ്പോൾ, സുഹൃത്ത് വിളിക്കുന്നു. എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ, വേണ്ടപ്പെട്ട ഒരാൾ ആത്മഹത്യ ചെയ്തു. എന്താ കാരണം എന്ന് ചോദിച്ചപ്പോൾ, അറിയില്ല കത്ത് പോക്കറ്റിൽ ഉണ്ട് പോലീസ് വന്നു പരിശോദിച്ചാൽ മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ. ഉടനെ സംഭവ സ്ഥലത്ത്പോയി. തലേ ദിവസം ഭാര്യയെയും മക്കളെയും വീട്ടിൽ നിന്നും മാറ്റി നിർത്തിയതിനു ശേഷമാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. പോലീസ് വന്നു കത്ത് വായിച്ചു, അതിൽ പറയുന്നത് കടം താങ്ങാവുന്നതിന് അപ്പുറമാണ് ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല. ഞങ്ങൾക്ക് ആർക്കും തന്നെ ഇങ്ങനെ ഒരു കാര്യം അറിയില്ലായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ കടം കൊടുത്ത ആളുകൾ ഓരോരുത്തരായി വരാൻ തുടങ്ങി. ചിലർ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്നു, … Read more