മഹത്തായ വിവാഹ ചർച്ച: ആധുനിക സ്ത്രീകൾ എന്തുകൊണ്ട് ‘വേണ്ട’ എന്ന് പറയുന്നു
എന്തുകൊണ്ട് ഇപ്പോഴത്തെ സ്ത്രീകൾ, പെൺകുട്ടികൾ വിവാഹത്തിനു മടിക്കുന്നു. വീട്ടുകാരും ബന്ധുക്കളും എത്ര നിർബന്ധിച്ചിട്ടും വിവാഹത്തിന് തയ്യാറാവുന്നില്ല. പലർക്കും ഉള്ള സംശയമാണ് ഫെമിനിസ്റ്റുകൾ ആയതുകൊണ്ടാണോ? സ്വന്തമായി വരുമാനം ഉണ്ടാക്കുന്നതുകൊണ്ടാണോ? അവർക്ക് പുരുഷന്മാരുടെ സഹായം ആവശ്യമില്ലെ? ഉത്തരവാദിത്തം സമൂഹത്തിന് തന്നെയാണ്, ചുറ്റുപാടും നടക്കുന്ന സംഭവങ്ങൾ കാരണമാണ്. സാമൂഹിക യാഥാർത്ഥ്യത്തിന്റെ നിഴൽ എത്രയോ ഉദാഹരണങ്ങൾ ദിവസേന പത്രത്തിലൂടെ, ന്യൂസിലൂടെ, സോഷ്യൽ മീഡിയയിലൂടെ കാണുന്നു, കേൾക്കുന്നു. സ്ത്രീധന പീഢനമായി ബന്ധപ്പെട്ട എത്രയെത്ര കാര്യങ്ങൾ നടക്കുന്നു. കുറച്ചധികം ആളുകൾ ചിന്തിക്കുന്നത് പുതിയ തലമുറയിലെ പെൺകുട്ടികളാണ് പ്രശ്നം ഉണ്ടാക്കുന്നതെന്ന്. മുൻപ് ഇതെന്നും ഇല്ലല്ലോ, ഞങ്ങൾ ആരും ഇതൊന്നും കേട്ടിട്ടില്ലല്ലോ, ഞങ്ങളുടെ കുടുബത്തിലെ സ്ത്രീകൾക്ക് ഇങ്ങനെ ഒരു പ്രശ്നവും ഇല്ല. ഇങ്ങനെ ചിന്തിക്കുന്നവരോട് എല്ലാകാലത്തും ഏതു രാജ്യത്തും സ്ത്രീകൾ പ്രശ്നങ്ങൾ അഭിമുഖീകരിച്ചിട്ടെ ഉള്ളു. അവർ പലവിധ കാരണങ്ങളാൽ പുറത്തു പറയുന്നില്ല. ഇപ്പോഴത്തെ പെൺകുട്ടികൾ പ്രശ്നങ്ങൾ മാതാപിതാക്കളോടും മറ്റുള്ളവരുമായി ഷെയർ ചെയ്യുന്നു. പൊതുവായി വീട്ടുകാർ പറയും നീ ഭൂമിയോളം ക്ഷമിക്ക് … Read more