സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) എന്നാൽ മ്യൂച്വൽ ഫണ്ടുകളിൽ കൃത്യമായി നിക്ഷേപിക്കുന്നതിലൂടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന ഒരു സംവിധാനമാണ്. ഒറ്റത്തവണയായി വലിയ തുക നിക്ഷേപിക്കുന്നതിനു പകരം, മാസംതോറും ചെറിയ തുക ദീർഘ കാലത്തേക്ക് നിക്ഷേപിക്കുന്നു. ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കിടയിൽ ഏറ്റവും ജനപ്രിയമായി മാറിക്കൊണ്ടിരിക്കുന്നു. ഒരാൾക്ക് 500 രൂപ പോലുള്ള ചെറിയ തുകകൾ പോലും തവണകളായി അടയ്ക്കാൻ കഴിയും. SIP എങ്ങനെ പ്രവർത്തിക്കുന്നു? സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിന്റെ പ്രവർത്തനം വളരെ ലളിതമാണ്. ഓരോ മാസവും നിശ്ചിത തുക ഡെബിറ്റ് ചെയ്യാൻ നിങ്ങളുടെ ബാങ്കിന് അനുവാദം നൽകുന്നു. ബാങ്കിന് അനുവദിച്ച തുക പിടിക്കുകയും അത് കൂട്ടുപലിശ നിരക്കിൽ പ്രവർത്തിക്കുകയും ചെയ്യും. കൂട്ടുപലിശ ആയതിനാൽ തന്നെ അത് വർഷങ്ങൾ കഴിയുമ്പോൾ വലിയൊരു തുകയായി മാറുന്നു. SIP-യിലൂടെ നിക്ഷേപിക്കുമ്പോൾ, വിപണിയുടെ അവസ്ഥ അനുസരിച്ച് വ്യത്യസ്ത വിലകളിൽ യൂണിറ്റുകൾ വാങ്ങപ്പെടുന്നു. വിപണി താഴ്ന്നിരിക്കുമ്പോൾ, കൂടുതൽ യൂണിറ്റുകൾ ലഭിക്കുകയും, വിപണി ഉയർന്നിരിക്കുമ്പോൾ കുറച്ച് യൂണിറ്റുകൾ ലഭിക്കുകയും ചെയ്യുന്നു. ഇത് ‘രൂപീ-കോസ്റ്റ് ആവറേജിംഗ്’ എന്ന ആശയത്തിന് വഴിയൊരുക്കുന്നു, ഇതിലൂടെ കാലക്രമേണ നിങ്ങളുടെ ശരാശരി ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു. SIP ഒരു ദീർഘകാല നിക്ഷേപ മാർഗമാണ്. കുറഞ്ഞത് 5-8 വർഷമെങ്കിലും നിക്ഷേപം … Read more