നിക്ഷേപം: നിങ്ങളുടെ ഭാവിയെ ഇന്നുമുതൽ സുരക്ഷിതമാക്കുക

ജീവിതം സാമ്പത്തിക സുരക്ഷയും, വളർച്ചയും ഉറപ്പാക്കാൻ നിക്ഷേപം അത്യാവശ്യമാണ്. ഒരു ബാങ്കിൽ പൈസ സ്ഥിര നിക്ഷേപം ചെയ്യുകയാണെങ്കിൽ, നാഷണലൈസ്ഡ് ബാങ്കിൽ 7% വരെ പലിശ ലഭിക്കുകയുള്ളൂ, വലിയ പ്രയോചനം ഒന്നും തന്നെ ലഭിക്കില്ല. പണപ്പെരുപ്പം കാരണം പൈസയുടെ മൂല്യം വർഷങ്ങൾ കഴിയും തോറും കുറയും. പണം വെറുതെ ബാങ്കിൽ സൂക്ഷിക്കുന്നത് ബുദ്ധിയല്ല, അത് ചിട്ടയായ രീതിയിൽ വിവിധ രീതിയിൽ നിക്ഷേപിച്ച് കൂടുതൽ വരുമാനം ഉണ്ടാക്കുകയാണ് നിക്ഷേപത്തിന്റെ ലക്ഷ്യം.

നിക്ഷേപം എന്താണ്

നിക്ഷേപം (ഇൻവെസ്റ്റിംഗ്) എന്നത് ഭാവിയിൽ കൂടുതൽ വരുമാനമോ, ആസ്തിയോ, നേടുന്നതിനായി പണം അല്ലെങ്കിൽ മറ്റ് വിഭവങ്ങൾ ഉപയോഗിക്കുന്ന പ്രക്രിയയാണ്. ഇത് ഒരു വ്യക്തിയുടെ സാമ്പത്തിനില മെച്ചപ്പെടുത്തുന്നതിനും ഭാവി ആവശ്യങ്ങൾ നിറവേറ്റുന്നതിനും സഹായിക്കുന്നു. നിക്ഷേപം എപ്പോഴും ദീർഘ കാലത്തേയ്ക്കാണ് ഗുണം ചെയ്യുന്നത്,എന്നാൽ മാത്രമേ പണം ഇരട്ടിക്കു.

നിക്ഷേപങ്ങൾ പലതരം

നിക്ഷേപിക്കാൻ നിരവധി മാർഗങ്ങളുണ്ട് ഓരോന്നിലും വ്യത്യസ്ത ഗുണങ്ങളും അപകട സാധ്യതകളുമുണ്ട്.

1.ഓഹരികൾ

ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ നിങ്ങൾ ഒരു കമ്പനിയുടെ ഭാഗം ഉടമയാകുന്നു. ഓഹരികളുടെ മൂല്യം വർദ്ധിക്കുമ്പോഴും ലാഭ വിഹിതം ലഭിക്കുമ്പോഴും, നിങ്ങൾക്ക് ലാഭം ലഭിക്കും. എന്നാൽ ഓഹരികൾക്ക് വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് ഉയർച്ച താഴ്ചയുണ്ട്.

2.മ്യൂച്ചൽ ഫണ്ടുകൾ

മ്യൂച്ചൽ ഫണ്ടുകൾ നിക്ഷേപകരുടെ പണം സമാഹരിച്ച് ഓഹരികൾ, ബോണ്ടുകൾ എന്നിവയിൽ നിക്ഷേപിക്കുന്നു. മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാൻ വേറൊരു മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. മാസം തോറും പൈസ നിക്ഷേപിക്കാം.

3.ബോണ്ടുകൾ

സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങൾ പുറത്തിറക്കുന്ന കടപ്പത്രങ്ങളാണ് ബോണ്ട് നിക്ഷേപം. ഇത് സ്ഥിരമായ പലിശ ലഭിക്കുന്നതിനുള്ള സുരക്ഷിത മാർഗ്ഗമാണ്.

4.സ്വർണം

സ്വർണാഭരണങ്ങൾ, സ്വർണ ബാർ അല്ലെങ്കിൽ സ്വർണ ETF എന്നിവയിൽ നിക്ഷേപിക്കുക.

5.റിയൽ എസ്റ്റേറ്റ്

ഭൂമി, വീട് എന്നിവയിൽ നിക്ഷേപിക്കുന്നത്.ദീർഘകാല ലാഭത്തിലുള്ള മികച്ച മാർഗ്ഗമാണ്.

6.ഫിക്സഡ് ഡെപ്പോസിറ്റുകൾ

ബാങ്കുകളിലെ സ്ഥിരമായ പലിശ ലഭിക്കുന്ന സുരക്ഷ നിക്ഷേപവും ആണ് ഫിക്സഡ് ഡെപ്പോസിറ്റ്.

7.ക്രിപ്റ്റോ കറൻസികൾ

ഡിജിറ്റൽ കറൻസികളിൽ നിക്ഷേപം ഇന്ന് വളരെയധികം ജനപ്രിയമാണ്, എന്നാൽ ഇത് വളരെ അപകട സാധ്യത ഉള്ളതാണ്.

നിക്ഷേപത്തിന്റെ ഗുണങ്ങൾ

നിക്ഷേപം വ്യക്തികളുടെ സാമ്പത്തികഭാവി മെച്ചപ്പെടുത്തുന്നു.

1.സാമ്പത്തിക വളർച്ച

നിക്ഷേപത്തിലൂടെ നിങ്ങളുടെ പണത്തിന് കൂടുതൽ മൂല്യം നൽകാൻ കഴിയും. ഇത് നിങ്ങളുടെ വരുമാനവും ആസ്തിയും വർധിപ്പിക്കും.

2.വൈവിധ്യം

വിവിധ നിക്ഷേപ മാർഗങ്ങളിൽ പണം വിനിയോഗിച്ച് അപകട സാധ്യത കുറയ്ക്കാം.

3.ഭാവി സുരക്ഷ

വിരമിക്കൽ കാലത്ത് നിങ്ങളുടെ ജീവിതം സാമ്പത്തികമായി സംരക്ഷിക്കാൻ സഹായിക്കുന്നു.

4.പണപ്പെരുപ്പ പ്രതിരോധം

പണത്തിന്റെ വില കുറഞ്ഞാലും നിക്ഷേപത്തിലൂടെ നിങ്ങൾക്ക് നഷ്ടം കുറയ്ക്കാൻ കഴിയും. 

5.നികുതി ആനുകൂല്യം  

ചില നിക്ഷേപ മാർഗങ്ങൾ ആദായ നികുതിയിൽ ഇളവ് നൽകുന്നു.

നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ 

  1. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ മനസ്സിലാക്കുക.
  2. നിക്ഷേപത്തിന്റെ അപകടസാധ്യത മനസിലാക്കുക.
  3. വിപണിയിലെ മാറ്റങ്ങളെക്കുറിച്ച് പഠിക്കുക.
  4. ധനകാര്യ വിദഗ്ധരുടെ ഉപദേശം തേടുക.
  5. ദീർഘകാല ലക്ഷ്യങ്ങൾക് പ്രാധാന്യം നൽകുക.

ഉപസംഹാരം

നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇപ്പോൾ തന്നെ ഒരു നിക്ഷേപ പദ്ധതി ആരംഭിക്കു മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാൻ വേറൊരു മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ, മാസം തോറും പൈസ നിക്ഷേപിക്കാം.

             

Leave a Comment