Tag: MutualFunds

  • സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP): ആസൂത്രിതമായ നിക്ഷേപത്തിലൂടെ സാമ്പത്തിക ഭദ്രത

    സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) എന്നാൽ മ്യൂച്വൽ ഫണ്ടുകളിൽ കൃത്യമായി നിക്ഷേപിക്കുന്നതിലൂടെ  ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന ഒരു സംവിധാനമാണ്.  ഒറ്റത്തവണയായി വലിയ തുക നിക്ഷേപിക്കുന്നതിനു പകരം,  മാസംതോറും  ചെറിയ തുക ദീർഘ കാലത്തേക്ക്  നിക്ഷേപിക്കുന്നു.  ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കിടയിൽ ഏറ്റവും ജനപ്രിയമായി  മാറിക്കൊണ്ടിരിക്കുന്നു. ഒരാൾക്ക് 500 രൂപ പോലുള്ള  ചെറിയ തുകകൾ പോലും തവണകളായി അടയ്ക്കാൻ  കഴിയും.

     SIP എങ്ങനെ പ്രവർത്തിക്കുന്നു?

     സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിന്റെ പ്രവർത്തനം  വളരെ ലളിതമാണ്.  ഓരോ  മാസവും  നിശ്ചിത  തുക  ഡെബിറ്റ് ചെയ്യാൻ നിങ്ങളുടെ ബാങ്കിന്  അനുവാദം  നൽകുന്നു. ബാങ്കിന് അനുവദിച്ച തുക പിടിക്കുകയും അത് കൂട്ടുപലിശ നിരക്കിൽ പ്രവർത്തിക്കുകയും ചെയ്യും. കൂട്ടുപലിശ ആയതിനാൽ  തന്നെ  അത്  വർഷങ്ങൾ  കഴിയുമ്പോൾ വലിയൊരു തുകയായി മാറുന്നു.

     SIP-യിലൂടെ  നിക്ഷേപിക്കുമ്പോൾ,  വിപണിയുടെ  അവസ്ഥ അനുസരിച്ച് വ്യത്യസ്ത  വിലകളിൽ  യൂണിറ്റുകൾ  വാങ്ങപ്പെടുന്നു. വിപണി താഴ്ന്നിരിക്കുമ്പോൾ,  കൂടുതൽ യൂണിറ്റുകൾ ലഭിക്കുകയും, വിപണി ഉയർന്നിരിക്കുമ്പോൾ കുറച്ച് യൂണിറ്റുകൾ ലഭിക്കുകയും ചെയ്യുന്നു. ഇത് ‘രൂപീ-കോസ്റ്റ്  ആവറേജിംഗ്’  എന്ന  ആശയത്തിന് വഴിയൊരുക്കുന്നു, ഇതിലൂടെ കാലക്രമേണ  നിങ്ങളുടെ ശരാശരി ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു. SIP ഒരു ദീർഘകാല നിക്ഷേപ മാർഗമാണ്. കുറഞ്ഞത് 5-8  വർഷമെങ്കിലും നിക്ഷേപം  തുടരുന്നത്  മികച്ച  ഫലം  ലഭിക്കാൻ സഹായിക്കും. 

    വിദ്യാഭ്യാസം, വിവാഹം, വീട് വാങ്ങൽ, വിരമിക്കൽ  തുടങ്ങിയ ലക്ഷ്യങ്ങൾക്കായി പ്രത്യേകം  SIP  പ്ലാനുകൾ  ആരംഭിക്കുന്നത് നല്ലതാണ്. SIP ആരംഭിക്കാൻ PAN കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവ വേണം. അക്കൗണ്ട് തുടങ്ങാൻ ഓൺലൈൻ മ്യൂച്വൽ ഫണ്ട് പ്ലാറ്റ്ഫോമുകൾ വഴിയും, മ്യൂച്വൽ ഫണ്ട് കമ്പനികളുടെ വെബ്സൈറ്റുകൾ വഴിയും, ബാങ്കുകൾ വഴിയും സാധിക്കും.

     സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) എന്നത്  സാധാരണക്കാരനും ആരംഭിക്കാൻ  എളുപ്പമുള്ള  ഒരു നിക്ഷേപ മാർഗമാണ്. ചെറിയ തുകകളിൽ  ആരംഭിച്ച്,  കൃത്യമായ നിക്ഷേപത്തിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ  വലിയ സമ്പാദ്യം സൃഷ്ടിക്കാൻ ഇത് സഹായിക്കുന്നു.  ഇന്ത്യൻ മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കിടയിൽ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന SIP, സമ്പാദ്യശീലം  വളർത്തുന്നതിനും സാമ്പത്തിക  ലക്ഷ്യങ്ങൾ  കൈവരിക്കുന്നതിനും സഹായിക്കുന്നു.

    നിങ്ങൾ 500 രൂപ ഓരോ മാസവും SBI  യിലെ CONTRA ഫണ്ടിൽ 10 വർഷം നിക്ഷേപിച്ചാൽ നിങ്ങൾ നിക്ഷേപിച്ച  തുകയും, കൂട്ടുപലിശയിൽ നിങ്ങൾക്ക് ആകെ ലഭിക്കുന്ന തുകയും താഴെ കൊടുത്തിരിക്കുന്നു.

      SIP തുക                               
    പ്രതിമാസ 
    സംഭാവന             Rs. 500/-       
     പ്രതീക്ഷിക്കുന്ന വരുമാന നിരക്ക്                      16% 
    നിക്ഷേപ 
    കാലയളവ്              10 വർഷം
    നിങ്ങളുടെ നിക്ഷേപം – Rs 60000  നിക്ഷേപത്തിന്റെ ഭാവി  മൂല്യം 
     Rs. 1,38,765/-