Tag: FinancialPlanning

  • Investing: Secure Your Future Today

    Investing is crucial for achieving financial stability and growth in our lives. If you place your funds in bank, you will only earn about 7% interest through a government backed institution, which may not suffice. Due to inflation, the purchasing power of your money will decline over time.  Simply storing cash in bank is unwise; the object of investing is to strategically allocate it across various channels to enhance your income.

    What is investing?

    Investing refers to the act of utilizing funds or other assets with the intention of generating increased income or building wealth in the future. It assists in enhancing an individual’s economic status and fulfilling forthcoming requirements. While investment yields long-term benefits, monetary growth is not guaranteed on a short-term basis.

    Various forms of investment

    Numerous investment avenues exist, each with unique advantages and potential risks.

    1. Stocks

    By purchasing stocks, you become a co-owner of a company. When stock values rise and  dividends are paid, you realize profits. However, stock prices fluctuate according to market conditions.

    2. Mutual Funds

    Mutual funds aggregate capital form various investors and allocate it to stocks and bonds.  Alternatively, you can invest in mutual funds via a systematic investment plan( SIP),  allowing monthly contributions.

    3. Bonds

    Investing in bonds entails acquiring debt securities released by governmental or private entities. This method offer a secure way to earn consistent interest.

    4. Gold

    Consider investing in gold jewelry, bullion or gold exchange traded fund (ETFs)

    5. Real Estate

    Investing in properties and land is an excellent strategy for securing long time gains.

    6. Fixed Deposits

    Fixed deposits represent secure bank investments that accrue regular interest.

    7. Cryptocurrency

    Investing in digital currencies has surged in popularity recently, through it carries significant risks.

    Benefit of investing

    Investing enhances individuals financial futures.

    1. Economic Growth – Investing can elevate your funds value, which bolsters your income and assets.
    2. Diversification – By exploring different investment options, you can mitigate risks.
    3. Future Security – It aids in ensuring financial protection during retirement.
    4. Inflation Hedge – Even amidst decreasing money value, investing can help cushion against losses.
    5. Text Advantages – Certain investment vehicles may offer exemptions from income tax.

    Factors to consider while investing

    Clarify your financial objectives, recognize the investing risk involved. Stay informed about market fluctuations. Consult with financial advisors. Focus on achieving long-term ambitions.

    Initiate an investment strategy today to fulfill your financial aspirations in life. You can always also contribute to mutual funds through a systematic investment plan.

    Leave a Reply

    Your email address will not be published. Required fields are marked *

  • നിക്ഷേപം: നിങ്ങളുടെ ഭാവിയെ ഇന്നുമുതൽ സുരക്ഷിതമാക്കുക

    നമ്മുടെ ജീവിതം സാമ്പത്തിക സുരക്ഷയും വളർച്ചയും ഉറപ്പാക്കുന്നതിന് നിക്ഷേപം അത്യാവശ്യമാണ്. ഒരു ബാങ്കിൽ പൈസ സ്ഥിര നിക്ഷേപം ചെയ്യുകയാണെങ്കിൽ നാഷണലൈസ്ഡ് ബാങ്കിൽ 7% വരെ മാത്രമേ പലിശ ലഭിക്കുകയുള്ളൂ, അത് വലിയ പ്രയോചനം ഒന്നും തന്നെ ലഭിക്കില്ല. പണപ്പെരുപ്പം കാരണം പൈസയുടെ മൂല്യം വർഷങ്ങൾ കഴിയും തോറും കുറയും. പണം വെറുതെ ബാങ്കിൽ സൂക്ഷിക്കുന്നത് ബുദ്ധിയല്ല, അത് ചിട്ടയായ രീതിയിൽ വിവിധ രീതിയിൽ നിക്ഷേപിച്ച് കൂടുതൽ വരുമാനം ഉണ്ടാക്കുകയാണ് നിക്ഷേപത്തിന്റെ ലക്ഷ്യം.

    നിക്ഷേപം എന്താണ്

    നിക്ഷേപം (ഇൻവെസ്റ്റിംഗ്) എന്നത് ഭാവിയിൽ കൂടുതൽ വരുമാനമോ, ആസ്തിയോ, നേടുന്നതിനായി പണം അല്ലെങ്കിൽ മറ്റ് വിഭവങ്ങൾ ഉപയോഗിക്കുന്ന പ്രക്രിയയാണ്. ഇത് ഒരു വ്യക്തിയുടെ സാമ്പത്തിനില മെച്ചപ്പെടുത്തുന്നതിനും ഭാവി ആവശ്യങ്ങൾ നിറവേറ്റുന്നതിനും സഹായിക്കുന്നു. നിക്ഷേപം എപ്പോഴും ദീർഘ കാലത്തേയ്ക്കാണ് ഗുണം ചെയ്യുന്നത്,എന്നാൽ മാത്രമേ പണം ഇരട്ടിക്കു.

    നിക്ഷേപങ്ങൾ പലതരം

    നിക്ഷേപിക്കാൻ നിരവധി മാർഗങ്ങളുണ്ട് ഓരോന്നിലും വ്യത്യസ്ത ഗുണങ്ങളും അപകട സാധ്യതകളുമുണ്ട്.

    1.ഓഹരികൾ

    ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ നിങ്ങൾ ഒരു കമ്പനിയുടെ ഭാഗം ഉടമയാകുന്നു. ഓഹരികളുടെ മൂല്യം വർദ്ധിക്കുമ്പോഴും ലാഭ വിഹിതം ലഭിക്കുമ്പോഴും, നിങ്ങൾക്ക് ലാഭം ലഭിക്കും. എന്നാൽ ഓഹരികൾക്ക് വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് ഉയർച്ച താഴ്ചയുണ്ട്.

    2.മ്യൂച്ചൽ ഫണ്ടുകൾ
    മ്യൂച്ചൽ ഫണ്ടുകൾ നിക്ഷേപകരുടെ പണം സമാഹരിച്ച് ഓഹരികൾ, ബോണ്ടുകൾ എന്നിവയിൽ നിക്ഷേപിക്കുന്നു. മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാൻ വേറൊരു മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ. മാസം തോറും പൈസ നിക്ഷേപിക്കാം.

    3.ബോണ്ടുകൾ
    സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങൾ പുറത്തിറക്കുന്ന കടപ്പത്രങ്ങളാണ് ബോണ്ട് നിക്ഷേപം. ഇത് സ്ഥിരമായ പലിശ ലഭിക്കുന്നതിനുള്ള സുരക്ഷിത മാർഗ്ഗമാണ്.

    4.സ്വർണം
    സ്വർണാഭരണങ്ങൾ, സ്വർണ ബാർ അല്ലെങ്കിൽ സ്വർണ ETF എന്നിവയിൽ നിക്ഷേപിക്കുക.

    5.റിയൽ എസ്റ്റേറ്റ്
    ഭൂമി, വീട് എന്നിവയിൽ നിക്ഷേപിക്കുന്നത്.ദീർഘകാല ലാഭത്തിലുള്ള മികച്ച മാർഗ്ഗമാണ്.

    6.ഫിക്സഡ് ഡെപ്പോസിറ്റുകൾ
    ബാങ്കുകളിലെ സ്ഥിരമായ പലിശ ലഭിക്കുന്ന സുരക്ഷ നിക്ഷേപവും ആണ് ഫിക്സഡ് ഡെപ്പോസിറ്റ്.

    7.ക്രിപ്റ്റോ കറൻസികൾ
    ഡിജിറ്റൽ കറൻസികളിൽ നിക്ഷേപം ഇന്ന് വളരെയധികം ജനപ്രിയമാണ്, എന്നാൽ ഇത് വളരെ അപകട സാധ്യത ഉള്ളതാണ്.

    നിക്ഷേപത്തിന്റെ ഗുണങ്ങൾ
    നിക്ഷേപം വ്യക്തികളുടെ സാമ്പത്തികഭാവി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

    1.സാമ്പത്തിക വളർച്ച

    നിക്ഷേപത്തിലൂടെ നിങ്ങളുടെ പണത്തിന് കൂടുതൽ മൂല്യം നൽകാൻ കഴിയും. ഇത് നിങ്ങളുടെ വരുമാനവും ആസ്തിയും വർധിപ്പിക്കും.

    2.വൈവിധ്യം

    വിവിധ നിക്ഷേപ മാർഗങ്ങളിൽ പണം വിനിയോഗിച്ച് അപകട സാധ്യത കുറയ്ക്കാം.

    3.ഭാവി സുരക്ഷ
    വിരമിക്കൽ കാലത്ത് നിങ്ങളുടെ ജീവിതം സാമ്പത്തികമായി സംരക്ഷിക്കാൻ സഹായിക്കുന്നു.

    4.പണപ്പെരുപ്പ പ്രതിരോധം

    പണത്തിന്റെ വില കുറഞ്ഞാലും നിക്ഷേപത്തിലൂടെ നിങ്ങൾക്ക് നഷ്ടം കുറയ്ക്കാൻ കഴിയും 

    5.നികുതി ആനുകൂല്യം  

    ചില നിക്ഷേപ മാർഗങ്ങൾ ആദായ നികുതിയിൽ ഇളവ് നൽകുന്നു.

    നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ 

    നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ മനസ്സിലാക്കുക.
    നിക്ഷേപത്തിന്റെ അപകടസാധ്യത മനസിലാക്കുക.
    വിപണിയിലെ മാറ്റങ്ങളെക്കുറിച്ച് പഠിക്കുക.
    ധനകാര്യ വിദഗ്ധരുടെ ഉപദേശം തേടുക.
    ദീർഘകാല ലക്ഷ്യങ്ങൾക് പ്രാധാന്യം നൽകുക.

    നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇപ്പോൾ തന്നെ ഒരു നിക്ഷേപ പദ്ധതി ആരംഭിക്കുമ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാൻ വേറൊരു മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ, മാസം തോറും പൈസ നിക്ഷേപിക്കാം.ക.

                 

  • സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP): ആസൂത്രിതമായ നിക്ഷേപത്തിലൂടെ സാമ്പത്തിക ഭദ്രത

    സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) എന്നാൽ മ്യൂച്വൽ ഫണ്ടുകളിൽ കൃത്യമായി നിക്ഷേപിക്കുന്നതിലൂടെ  ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന ഒരു സംവിധാനമാണ്.  ഒറ്റത്തവണയായി വലിയ തുക നിക്ഷേപിക്കുന്നതിനു പകരം,  മാസംതോറും  ചെറിയ തുക ദീർഘ കാലത്തേക്ക്  നിക്ഷേപിക്കുന്നു.  ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കിടയിൽ ഏറ്റവും ജനപ്രിയമായി  മാറിക്കൊണ്ടിരിക്കുന്നു. ഒരാൾക്ക് 500 രൂപ പോലുള്ള  ചെറിയ തുകകൾ പോലും തവണകളായി അടയ്ക്കാൻ  കഴിയും.

     SIP എങ്ങനെ പ്രവർത്തിക്കുന്നു?

     സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിന്റെ പ്രവർത്തനം  വളരെ ലളിതമാണ്.  ഓരോ  മാസവും  നിശ്ചിത  തുക  ഡെബിറ്റ് ചെയ്യാൻ നിങ്ങളുടെ ബാങ്കിന്  അനുവാദം  നൽകുന്നു. ബാങ്കിന് അനുവദിച്ച തുക പിടിക്കുകയും അത് കൂട്ടുപലിശ നിരക്കിൽ പ്രവർത്തിക്കുകയും ചെയ്യും. കൂട്ടുപലിശ ആയതിനാൽ  തന്നെ  അത്  വർഷങ്ങൾ  കഴിയുമ്പോൾ വലിയൊരു തുകയായി മാറുന്നു.

     SIP-യിലൂടെ  നിക്ഷേപിക്കുമ്പോൾ,  വിപണിയുടെ  അവസ്ഥ അനുസരിച്ച് വ്യത്യസ്ത  വിലകളിൽ  യൂണിറ്റുകൾ  വാങ്ങപ്പെടുന്നു. വിപണി താഴ്ന്നിരിക്കുമ്പോൾ,  കൂടുതൽ യൂണിറ്റുകൾ ലഭിക്കുകയും, വിപണി ഉയർന്നിരിക്കുമ്പോൾ കുറച്ച് യൂണിറ്റുകൾ ലഭിക്കുകയും ചെയ്യുന്നു. ഇത് ‘രൂപീ-കോസ്റ്റ്  ആവറേജിംഗ്’  എന്ന  ആശയത്തിന് വഴിയൊരുക്കുന്നു, ഇതിലൂടെ കാലക്രമേണ  നിങ്ങളുടെ ശരാശരി ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു. SIP ഒരു ദീർഘകാല നിക്ഷേപ മാർഗമാണ്. കുറഞ്ഞത് 5-8  വർഷമെങ്കിലും നിക്ഷേപം  തുടരുന്നത്  മികച്ച  ഫലം  ലഭിക്കാൻ സഹായിക്കും. 

    വിദ്യാഭ്യാസം, വിവാഹം, വീട് വാങ്ങൽ, വിരമിക്കൽ  തുടങ്ങിയ ലക്ഷ്യങ്ങൾക്കായി പ്രത്യേകം  SIP  പ്ലാനുകൾ  ആരംഭിക്കുന്നത് നല്ലതാണ്. SIP ആരംഭിക്കാൻ PAN കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവ വേണം. അക്കൗണ്ട് തുടങ്ങാൻ ഓൺലൈൻ മ്യൂച്വൽ ഫണ്ട് പ്ലാറ്റ്ഫോമുകൾ വഴിയും, മ്യൂച്വൽ ഫണ്ട് കമ്പനികളുടെ വെബ്സൈറ്റുകൾ വഴിയും, ബാങ്കുകൾ വഴിയും സാധിക്കും.

     സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) എന്നത്  സാധാരണക്കാരനും ആരംഭിക്കാൻ  എളുപ്പമുള്ള  ഒരു നിക്ഷേപ മാർഗമാണ്. ചെറിയ തുകകളിൽ  ആരംഭിച്ച്,  കൃത്യമായ നിക്ഷേപത്തിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ  വലിയ സമ്പാദ്യം സൃഷ്ടിക്കാൻ ഇത് സഹായിക്കുന്നു.  ഇന്ത്യൻ മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കിടയിൽ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന SIP, സമ്പാദ്യശീലം  വളർത്തുന്നതിനും സാമ്പത്തിക  ലക്ഷ്യങ്ങൾ  കൈവരിക്കുന്നതിനും സഹായിക്കുന്നു.

    നിങ്ങൾ 500 രൂപ ഓരോ മാസവും SBI  യിലെ CONTRA ഫണ്ടിൽ 10 വർഷം നിക്ഷേപിച്ചാൽ നിങ്ങൾ നിക്ഷേപിച്ച  തുകയും, കൂട്ടുപലിശയിൽ നിങ്ങൾക്ക് ആകെ ലഭിക്കുന്ന തുകയും താഴെ കൊടുത്തിരിക്കുന്നു.

      SIP തുക                               
    പ്രതിമാസ 
    സംഭാവന             Rs. 500/-       
     പ്രതീക്ഷിക്കുന്ന വരുമാന നിരക്ക്                      16% 
    നിക്ഷേപ 
    കാലയളവ്              10 വർഷം
    നിങ്ങളുടെ നിക്ഷേപം – Rs 60000  നിക്ഷേപത്തിന്റെ ഭാവി  മൂല്യം 
     Rs. 1,38,765/-